2022 ഏപ്രിൽ 2, ശനിയാഴ്‌ച

ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ

 മത്സ്യാവതാരം -- മത്തി വറുത്തത് .

കപ്പ , കൊള്ളാം . അവൻ പറഞ്ഞു. എനിക്കും അറിയാം കൊള്ളാമെന്ന് . 

അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞത് 

മത്തി വറുത്തതും കപ്പയും , എന്ന് . 

 

മത്സ്യം കഴിഞ്ഞാൽ കൂർമ്മം , കൂർമ്മാവതാരം -- ആമ വറുത്തത് .

കൂർമ്മം കഴിഞ്ഞാൽ വരാഹം , വരാഹാവതാരം -- പന്നി വറുത്തത്. 

എല്ലാറ്റിനുമൊപ്പം എരിവ് അറിയാതിരിക്കാൻ കള്ള് , മൂത്തത് .

 

അവൻ പറഞ്ഞു : ചേട്ടൻറെ ജീവിതം എന്ത് ജോളിയാ !

ജോളി , അവളെനിക്ക് പണിതന്നിട്ട് പോയി . അന്നുതുടങ്ങിയതാണ് 

ജോളി ലൈഫ് 

ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ച നാളുകൾ 

അന്ന് തുടങ്ങിയതാണ് ജോളി ലൈഫ് 

അവനെന്തറിയാം 

അവനിത് എന്തിനറിയണം ?

അറിയേണ്ട. 

എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു , കള്ള് കുടിക്കാത്ത ഭൂതകാലം 

അത് അവനറിയേണ്ട.

ജോളി ലൈഫ് . അവനങ്ങനെ വിചാരിച്ചുകൊള്ളട്ടെ .

 

ചാണക്യൻ പറഞ്ഞിട്ടുണ്ട് 

അന്നന്നത്തേക്കുള്ളതല്ലാതെ , പിറ്റേന്നത്തേക്ക് ജനങ്ങളുടെ പക്കൽ പൈസ ഉണ്ടാകരുത് 

എല്ലാം വെണ്ണ വടിച്ചെടുക്കും പോലെ ജനങ്ങളിൽ നിന്ന് വടിച്ചെടുക്കണം 

ഒരു ദിവസം പണി ചെയ്തില്ലെങ്കിൽ അവൻ പട്ടിണി കിടക്കണം 

അപ്പോൾ  എല്ലാ ദിവസവും അവൻ നന്നായി പണിയെടുത്തുകൊള്ളും 

മുപ്പത്തഞ്ച് രൂപയ്ക്ക് വിളിക്കാവുന്ന പെട്രോൾ നൂറു രൂപയ്ക്ക് വിൽക്കുന്നത് രാജ്യ സ്നേഹം കൊണ്ടാണ് 

ജനങ്ങളിൽ നിന്ന് പണമെല്ലാം വടിച്ചെടുക്കണം 

ജനങ്ങൾക്ക് പണമെന്തിനാണ് ? ദൈവം അവറ്റയ്ക്ക് കൈകൾ നൽകിയിരിക്കുന്നു 

പണിചെയ്ത് തിന്നുക 

പണിചെയ്യാത്തവനും പണിയില്ലാത്തവനും ചത്തോട്ടെ 

അവനെയൊന്നും രാജ്യത്തിനാവശ്യമില്ല 

 

പണം മുതലാളിമാർ സൂക്ഷിക്കേണ്ടതാണ് 

പണം മുതലാളിമാർ പെരുപ്പിച്ചുകൊണ്ടിരിക്കണം 

അതിന് മുതലാളിമാർക്ക് പണിക്കാർ വേണം 

കൂടുതൽ പണമുണ്ടാകുമ്പോൾ കൂടുതൽ പണിക്കാരെ വേണ്ടിവരും 

അപ്പോൾ രാജ്യത്തിന് വികസനമുണ്ടാകും 

ലെസ് വേജസ്. മോർ പ്രോഫിറ്റ് 

മോർ ബിസിനസ് , മോർ എംപ്ലോയ്‌മെൻറ്റ് 

 

പശുവിനും ബ്രാഹ്മണനും സൗഖ്യമെങ്കിൽ , രാജ്യത്തിന് മുഴുവൻ സൗഖ്യം 

പശുവിനും ബ്രാഹ്മണനും സൗഖ്യമെങ്കിൽ , മുഴുവൻ ജനത്തിനും സൗഖ്യം 

പശുവിനെയും ബ്രാഹ്മണനെയും പൂജിക്കുക 

പശുവിനെയും ബ്രാഹ്മണനെയും തീറ്റുക 

 

എൻറെ അടുത്തിരിക്കുന്നവൻ ബ്രാഹ്മണനാണ് 

അവൻ കള്ള് കുടിക്കുമെന്ന് എനിക്കറിയില്ലായിരുന്നു 

അവൻ ഒരു ദിവസം ഉച്ചയ്ക്ക് ചോദിച്ചു "എങ്ങോട്ടാ ?"

ഞാൻ തമാശയ്ക്ക് പറഞ്ഞു " വാ , ഓരോ കുപ്പികള്ള് കുടിച്ചിട്ട് വരാം "

അവനെഴുന്നേറ്റ് കൂടെ വന്നപ്പോഴും അവൻ കള്ള് കുടിക്കുമെന്ന് കരുതിയില്ല 

ഗുജറാത്തിയുടെ ഹോട്ടലിൽ നിന്ന് വെജിറ്റേറിയൻ കഴിക്കാമെന്ന് കരുതി 

പോകുന്ന വഴിക്കാണ് കള്ള് ഷാപ്പ് 

അവൻ നേരെയങ്ങോട്ട് കയറി 

ഞാൻ വായുംപൊളിച്ച് അവൻ കയറിപ്പോകുന്നതും നോക്കി നിന്നു 

പിന്നെ പിന്നാലെ ഞാനും കയറി 

ഞാൻ കരുതി , വെറുതെ നമ്പറിട്ട് കയറിയതായിരിക്കും 

കപ്പ കഴിച്ചിട്ട് ഇറങ്ങിപ്പോരും 

ഇല്ല, അവൻ നേരേ പറഞ്ഞു " മൂത്തത് രണ്ട് ,  മത്തി വറുത്തത് , കപ്പ

"നീ കള്ള് കുടിക്കുമെന്ന് ഞാൻ കരുതിയില്ല ", ഞാൻ പറഞ്ഞു . 

അവൻ ചോദിച്ചു "പൈസയുണ്ടല്ലോ ?"

"ഉണ്ട് , നിനക്ക് വേണ്ടതെല്ലാം പറഞ്ഞോ "

അവനുമുണ്ടോ , ഏതെങ്കിലും പെണ്ണ് തേച്ച കഥ മറക്കാൻ ?

ഞാൻ ചോദിച്ചില്ല 

ചോദിച്ചാൽ , അവനുമാ ചോദ്യം തിരികെ ചോദിക്കില്ലേ 

വേണ്ട. വടികൊടുത്ത് അടി വാങ്ങിക്കേണ്ട 

അവൾ പോകട്ടെ , ജോളി പോകട്ടെ 

ലെറ്റ് ജോളി ബി ഹാപ്പി 


റോസമ്മ സിംപ്ലി ടു കളേഴ്സ് , ബ്ളാക്ക് ആൻഡ് വൈറ്റ് 

ഹ റോസമ്മ ദി ലേഡി 

ബിയൂട്ടിഫുൾ റോസമ്മ ഇപ്പോൾ ബ്ളാക്ക് ആൻഡ് വൈറ്റ് 

ഞാൻ നേരേ നോക്കി , ചരിഞ്ഞ് നോക്കി  കണ്ണിറുക്കി നോക്കി കണ്ണ് വിടർത്തി നോക്കി എങ്ങനെ നോക്കിയിട്ടും റോസമ്മ ബ്ളാക്ക് ആൻഡ് വൈറ്റ് 

എൻറെ കണ്ണാടിച്ച്പോയതാണോ ? ആരോട് ചോദിക്കും ?

ദിസ് നേഷൻ 

വിശ്വസിച്ച് കള്ള് കുടിക്കാൻ മേല 

വിശ്വസിച്ച് ഫോറിൻ കുടിക്കാൻ മേല 

എഴുതി വെച്ചിട്ടുണ്ട് 

മദ്യപാനം ആരോഗ്യത്തിന് ഹാനികരം 

സിഗരറ്റ് പാക്കറ്റിൽ എഴുതിയിട്ടുണ്ട് പുകവലി ആരോഗ്യത്തിന് ഹാനികരം 

മായം ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരം 

മായം ചേർക്കാതൊന്നും കിട്ടില്ല 

വേണേൽ വാങ്ങിയാൽ മതി 

മനസ്സിലായോ ?

 

 

കമ്യൂണിസം നശിക്കാതെ ഈ നാട് നന്നാവില്ല 

അവൻ പറഞ്ഞു 

ഈയെമ്മസാ ഈ നാട് നശിപ്പിച്ചത് 

ഞാൻ പറഞ്ഞു ഈയെമ്മസ് ബ്രാഹ്മണൻ ആയിരുന്നു 

ബ്രാഹ്മണന് ഭാന്ത് വരില്ലെന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ ?

ഞാൻ പറഞ്ഞു , എനിക്ക് വലിയ വിവരമൊന്നുമില്ല , ക്ഷമിക്കണം 

അതുകൊണ്ടാ , എനിക്ക് നിന്നോട് ഇഷ്ടം , അവൻ പറഞ്ഞു 

ഞാൻ കണ്ണ് മിഴിച്ച് അവനെ നോക്കി 

അവൻ പറഞ്ഞത് എനിക്ക് അത്ര മനസിലായില്ല 

 

ഞങ്ങൾ ബൈ പറഞ്ഞു 

അവൻ ശവക്കോട്ട പാലം കയറി നടന്നുപോയി 

ഞാൻ കിഴക്കോട്ട് നടന്നു 

നടക്കുമ്പോൾ ജോളിയെ ഓർമ്മിച്ചു 

പിന്നെ ജോളിയെ ഓർമ്മയിൽ നിന്ന് മാറ്റാൻ വസുമതിയെ കുറിച്ചോർത്തു 

മറ്റൊന്നുമല്ല , വസുമതിയോട് കുറച്ച് പൈസ ചോദിച്ചിട്ടുണ്ട് , തരുമായിരിക്കും 

തരികയാണെങ്കിൽ ഈ മാസം കുഴപ്പമൊന്നുമില്ലാതെ പോകും 

ആരാ ഈ വസുമതിയെന്ന് നിങ്ങൾ ചോദിച്ചില്ല ? 

അതെന്താ ചോദിക്കാഞ്ഞത് ? മോശമായിപ്പോയി 

ട്യൂഷൻ പഠിക്കുന്ന അനന്തുവിൻറെ അമ്മയാണ് വസുമതി 

അടുത്ത മാസം തരേണ്ട ഫീസാണ് , ഇപ്പോൾ കിട്ടിയിരുന്നെങ്കിൽ 

 

 

ആ , ഇനി കിടക്കുവാ 

ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ 

ബൈ , നാളെക്കാണാം ട്ടോ 

 

 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ