ക്ലാസുകൾ ഒന്നുമുതൽ നാലുവരെ . എല്ലാത്തിനെയും വരാന്തയിൽ നിരത്തിയിരുത്തിയിട്ടുണ്ട്. ഞാൻ കരുതിയത് ഇലയിട്ട് വല്ലതും വിളമ്പിക്കൊടുക്കുവാൻ ഇരുത്തിയിരിക്കയാണെന്നായിരുന്നു. അങ്ങനെ വരാന്തയിലിരുന്ന ഒരു ചെക്കൻ വിളിച്ചുപറഞ്ഞു : " ടീച്ചറേ , ഒരാൾ വരുന്നു."
അകത്ത് ടീച്ചറുണ്ട്. പ്രധാനാദ്ധ്യാപിക പഞ്ചായത്തിൽ പോയിരിക്കുന്നു. " എന്നും പഞ്ചായത്തിൽ പോയേ പറ്റുള്ളൂ ". പ്രധാനാദ്ധ്യാപിക എന്നും പഞ്ചായത്തിലാണെന്ന് മനസിലായല്ലോ . ഒന്നരയായിട്ടുമുണ്ട് സമയം. രണ്ട് അധ്യാപികമാർ പുറത്തിറങ്ങി ചൂണ്ടുവിരൽ ഉയർത്തിച്ചിരിച്ചിട്ട് സ്ഥലം വിട്ടു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരദ്ധ്യാപികകൂടി ഒരു ചിരിയും പാസാക്കി സ്ഥലം വിട്ടു. മിച്ചം വന്നത് ഒരദ്ധ്യാപികയും ഒരു ശിപായിയും ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളും. കുട്ടികൾ അച്ചടക്കത്തോടെ വരാന്തയിലിരുന്നുകൊള്ളും. അതുങ്ങളെ നോക്കാൻ ഒരു അദ്ധ്യാപികയും ഒരു ശിപായിയും പോരേ ?
ഇതാണ് മുളക്കുഴ എൽ പി സ്‌കൂൾ . ലോകോത്തര നിലവാരത്തിൽ ഈ സ്‌കൂളും എത്തിയിട്ടുണ്ടാവും . ഈ സ്‌കൂളിലും കമ്പ്യൂട്ടറുകൾ മൂടിപ്പുതച്ച് വെച്ചിട്ടുണ്ട്. ഒന്നും വർക്കിങ് അല്ലത്രേ. എന്നാലും കമ്പ്യൂട്ടർ ഉണ്ടല്ലോ. കുട്ടികൾക്ക് ദിവസവും കാണാം മൂടിപ്പുതച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ.കമ്പ്യൂട്ടറുകൾ കണ്ടു വളരാൻ ഭാഗ്യം സിദ്ധിച്ച കുട്ടികൾ !
തങ്ങളുടെ കുട്ടികളെ ഇവിടെ കൊണ്ടുവന്നുപേക്ഷിച്ച രക്ഷാകർത്താക്കളെ കുറിച്ച് എന്താ പറയുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ