എസ് എഛ് കെ മഹാനാണ്. അതുകൊണ്ട് അദ്ദേഹത്തിന് എസ് എഛ് കെ എഛ് ആയിവളരാൻ കഴിഞ്ഞു.
നമ്മൾക്ക് അദ്ദേഹത്തെ പരിചയപ്പെടാം. മഹാന്മാരെ അറിഞ്ഞിരിക്കണം. അവർ നയിച്ച വഴികളിലൂടെ നമ്മൾ നടക്കണം.
അദ്ദേഹം ചെറുപ്രായത്തിൽ എംപ്ലോയ്മെൻറ്റ് എക്‌ചേഞ്ചിലൂടെ ഒരു ലിസ്റ്റിൽ കയറിപറ്റി. ലിസ്റ്റിൽ കയറിപറ്റിയിട്ട് , ഒത്തെങ്കിൽ ഒത്തോട്ടെ എന്ന് കരുതി വെറുതെ ഇരുന്നില്ല. നിങ്ങൾക്കറിയാവുന്നതുപോലെ അദ്ദേഹം ഒരു പ്രത്യേക മതവിഭാഗത്തിലാണ് ജനിച്ചത്. അത് അദ്ദേഹത്തിൻറെ ഭാഗ്യത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അക്കാലത്ത് അദ്ദേഹത്തിൻറെ മതപ്പേരുള്ള രാഷ്ട്രീയപ്പാർട്ടിക്ക് ഇരുമുന്നണികളും സ്വീകാര്യതയുണ്ടായിരുന്നു. ഒരു മുന്നണിയും അവരിൽ വർഗീയത കണ്ടില്ല. വലതുമുന്നണി സർവ്വമത രാഷ്ട്രീയപ്പാർട്ടികളെയും തങ്ങളോടൊപ്പം നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇടതുമുന്നണി ആരെങ്കിലും വരാനുണ്ടോയെന്ന് വിളിച്ചുചോദിച്ചുകൊണ്ടിരുന്നു. എസ് എഛ് കെ ലിസ്റ്റിൽ കയറിപ്പറ്റിയ കാലത്ത് മതപ്പാർട്ടി ഭരണകക്ഷിയും അതിൻറെ നേതാക്കൾ മന്ത്രിമാരുമായിരുന്നു. എസ് എഛ് കെ യെ നിയമിക്കണമെന്ന് ലജ്ജയില്ലാതെ മതമന്ത്രി വിളിച്ചുപറഞ്ഞു. അങ്ങനെ ആറുമാസത്തേക്ക് എസ് എഛ് കെ നിയമിക്കപ്പെട്ടു.
എന്ന് കരുതി എസ് എഛ് കെ ഓഫിസിൽ വരാനോ , ജോലിചെയ്യാനോ , മേലുദ്യോഗസ്ഥരെ അനുസരിക്കാനോ തയാറായി എന്ന് കരുതരുത്. മന്ത്രി വിളിച്ചുപറഞ്ഞിട്ട് ജോലിക്ക് കയറിയവൻ ജോലിചെയ്യുകയോ , ആരെയെങ്കിലും അനുസരിക്കുകയോ ചെയ്‌താൽ മാനഹാനി മന്ത്രിക്കല്ലേ ? മന്ത്രി പറഞ്ഞിട്ട് നിയമിച്ചവനെ എന്തെങ്കിലും പറയുകയോ ശമ്പളം തടയുകയോ ചെയ്യാൻ പറ്റുമോ ? ആറുമാസത്തേക്കല്ലേ ഉള്ളൂ. ആരും എസ് എഛ് കെ യെ ശല്യപ്പെടുത്തിയില്ല.
വേണ്ട, ശല്യപ്പെടുത്തേണ്ട . ആറുമാസം കഴിയുന്നതും കാത്ത് പിരിച്ചുവിടൽ ഉത്തരവുമായി കാത്തിരുന്ന മേലാവിയുടെ മുന്നിലേക്ക് എസ് എഛ് കെ എംപ്ലോയ്മെൻറ്റ് മുഖേന നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സർക്കാരുത്തരവ് വെച്ചു . ഒന്ന് ഇളിച്ചു. ഇറങ്ങിപ്പോയി.
അങ്ങനെയാണ് എസ് എഛ് കെ സർക്കാർ ഉദ്യോഗസ്ഥനാകുന്നത്. എന്ന് കരുതി അദ്ദേഹം ജോലിചെയ്ത് മത പാർട്ടിക്കും അതിൻറെ മന്ത്രിമാർക്കും മാനഹാനി വരുത്തിയില്ല. വല്ലപ്പോഴും വരും . അന്നുവരെയുള്ള എല്ലാ ദിവസത്തെയും ഹാജർ രേഖപ്പെടുത്തും. വന്നപോലെ അങ്ങ് പോകും. ആരുണ്ട് ചോദിക്കാൻ ?
പത്താം ക്ലാസ് പാസായതിനാൽ ആദ്യം എൽ ഡി സി , പിന്നെ യു ഡി സി , പിന്നെ ജൂനിയർ സൂപ്രണ്ട്. അതോടെ അദ്ദേഹം രാവിലെ കൃത്യം പത്തിനേഴുന്നെള്ളും , ഹാജർ ബുക്കെടുത്ത് അതുവരെ എത്താത്തവരുടെ കോളം പച്ചമഷിക്ക് വെട്ടും , പത്തരയാകുമ്പോൾ ചായകുടിക്കാൻ പോയാൽ ഒരു പോക്കാണ് പിന്നെ വന്നേലായി , വന്നില്ലെങ്കിലായി. ആരുണ്ട് ചോദിക്കാൻ?
എ എ ചന്ദ്രശേഖരപിള്ള കാലം ചെയ്തതോടെ അദ്ദേഹം അടുത്ത എ എ ( അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻഡ് ) ആയിത്തീർന്നു. അക്കാലത്താണദ്ദേഹം തീർത്ഥാടനം നടത്തി എസ് എഛ് കെ എഛ് എന്ന് സ്വയം വിളിച്ചുതുടങ്ങിയത്.
എല്ലാകാര്യങ്ങളിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. സ്വന്തം മതത്തിൽപ്പെട്ടവരെ ഒരു ദോഷവും വരാതെ എങ്ങനെയും അദ്ദേഹം സംരക്ഷിച്ചുപോന്നു. അതേ സമയം തന്നെ അന്യമതസ്ഥരെ എവ്വിധം ദ്രോഹിക്കണമെന്നും അദ്ദേഹത്തിന് നല്ല നിശ്ചയമായിരുന്നു.
അദ്ദേഹം ഒരു കള്ളുകുടിയൻറെ കുടുംബത്തെ സഹായിച്ച കരളലിയിക്കുന്ന കഥ ഇവിടെ പ്രത്യേകം അനുസ്മരിക്കുകയാണ് . സ്‌കൂൾ തുറക്കുന്ന കാലമാണ്. കള്ളുകുടിയൻ ഒരപേക്ഷ എസ് എഛ് കെ മുൻപാകെ സമർപ്പിച്ചു. സ്‌കൂൾ തുറക്കുന്നതിനാൽ റിക്കവറി ഒഴിവാക്കി ശമ്പളം നൽകണം. എസ് എഛ് കെ ഗാഢമായി ആലോചിച്ചു. റിക്കവറി തീർത്തും നടത്താൻ അദ്ദേഹം കൽപ്പന നൽകി. സ്‌കൂൾ തുറന്ന മാസം തൊഴിലാളിക്ക് കിട്ടിയത് മൂന്ന് രൂപ.അടുത്ത ദിവസം തൊഴിലാളി തൂങ്ങിക്കിടന്നു
തൊഴിലാളി തൂങ്ങിച്ചത്ത വാർത്തയറിഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു. " ആ കുടുംബം രക്ഷപെട്ടു " അദ്ദേഹം ഉദീരണം ചെയ്തു. " അവൻ ജീവിച്ചിരുന്നിട്ടെന്തിനാ ? ഇതിപ്പോ അവൻറെ പെണ്ണുമ്പിള്ളക്കോ മകൾക്കോ ജോലികിട്ടും , നല്ലതുപോലെ ജീവിക്കാം " അദ്ദേഹം വിശദീകരിച്ചു. " ഇനിയും ഇവിടെ പലരും ചാകാനുണ്ട് ", അദ്ദേഹം ഓർമ്മപ്പെടുത്തി.
അദ്ദേഹം കീഴുദ്യോഗസ്ഥരോടും അവരുടെ കുടുംബത്തോടും കാട്ടിയ കളങ്കമില്ലാത്ത ഈ സ്നേഹം നിങ്ങളും മാതൃകയാക്കുമെങ്കിൽ ഈ ലോകം വളരെ സുന്ദരമായിത്തീരുമെന്നതിൽ സംശയം വേണ്ട.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ