പിണറായി സർക്കാർ നമ്മുടെ സർക്കാർ സ്‌കൂളുകളെല്ലാം ലോകനിലവാരത്തിലേക്കുയർത്തിയിരിക്കയാണല്ലോ . കഴിഞ്ഞ വർഷം വരെ വെറും നാടൻ നിലവാരത്തിലായിരുന്ന സർക്കാർ സ്‌കൂളുകൾ ഇപ്പോൾ ലോകനിലവാരത്തിലേക്ക് നമ്മുടെ പിണറായിജി പോൾവോൾട്ടിലൂടെയോ മറ്റോ ഉയർത്തിക്കഴിഞ്ഞിരിക്കയാണല്ലോ. ചില സഖാക്കൾ പറയുന്നത് ലോകനിലവാരം എത്തിക്കഴിഞ്ഞെന്നാണ്. അതുകൊണ്ടൊരുമോഹം തോന്നി . ലോകനിലവാരമുള്ള സർക്കാർ സ്‌കൂൾ ഒന്ന് കാണണമെന്ന്. അങ്ങനെയാണ് ഞാൻ കടമ്മനിട്ട കണമുക്കിലെ നാരങ്ങാനം ഗവണ്മെൻറ്റ് ഹൈ സ്‌കൂൾ സന്ദർശിക്കാൻ പോയത്.
കടമ്മനിട്ട വഴി ബസുകൾ കുറവായതിനാൽ ഞാൻ ചെന്നെത്തിയത് രണ്ടു നാൽപ്പത്തിയഞ്ചിനാണ് . ബസിറങ്ങിയപ്പോൾ കാണുന്നത് അദ്ധ്യാപികമാർ ബസുകാത്തുനിൽക്കുന്നതാണ്. അടുത്തുള്ള കടയിൽ ഞാൻ അന്വേഷിച്ചു , ഉച്ചക്ക് ശേഷം സ്‌കൂൾ അവധിയാണോ എന്ന്. അവധിയല്ലെന്ന് കടക്കാരൻ . സ്‌കൂൾ എവിടെയെന്ന് ഞാൻ "ദേ , ആ ഓട്ടോ ഇറങ്ങിവരുന്നിടത്തെന്ന് കടക്കാരൻ. ലോകോത്തര നിലവാരമുള്ള സ്‌കൂൾ കാണാൻ ഞാൻ സ്‌കൂളിലേക്ക് നടന്നു. അപ്പോൾ ബസു വന്നു കാത്ത് നിന്ന അദ്ധ്യാപികമാർ ബസിൽകയറി പോകുകയും ചെയ്തു.
സ്‌കൂളിലേക്ക് നടക്കുമ്പോൾ സ്‌കൂൾ വിട്ടതായിരിക്കുമെന്ന തോന്നലുണ്ടായി. ഒരു കൂട്ടം അദ്ധ്യാപികമാർ കൂടി സ്‌കൂളിൽ നിന്നിറങ്ങി വരുന്നു. സമയം മൂന്ന് മണി .
സ്‌കൂളിലെത്തുമ്പോൾ കുട്ടികൾ ആർത്ത് വിളിച്ച് സ്‌കൂൾ മുറ്റത്ത് ചാടുകയും ഓടുകയുമാണ്. നല്ല ഉശിരുള്ള കുട്ടികൾ. ആ വെയിലത്ത് കിടന്നു ഓടുകയും ചാടുകയും ചെയ്യണമെങ്കിൽ നല്ല ഉശിരു വേണമല്ലോ. ഒരു ക്ലാസിലും അദ്ധ്യാപകരില്ല . ഒരു ക്ലാസിലും കുട്ടികളുമില്ല. കുട്ടികളത്രയും സ്‌കൂൾ മുറ്റത്തുണ്ട്.
സത്യം പറഞ്ഞാൽ ലോകോത്തര നിലവാരമെന്ന് കേട്ടപ്പോൾ അദ്ധ്യാപനവും അദ്ധ്യാപകരും ഉണ്ടാവില്ലെന്ന് എനിക്കറിയില്ലായിരുന്നു. സ്‌കൂൾ മുറ്റത്തുകൂടി ഓഫീസിലേക്ക് ചെന്നു . മേശപ്പുറത്തേക്ക് തലചായ്ച്ചുറങ്ങിയിരുന്ന ഒരു തടിച്ചി അധ്യാപിക അടക്കോഴി തലയുയർത്തി നോക്കുമ്പോലെ നോക്കിയിട്ട് പറഞ്ഞു : " അറ്റസ്റ്റ് ചെയ്യാനാണെങ്കിൽ പ്രധാനാദ്ധ്യാപിക പോയിക്കഴിഞ്ഞു. ഇനി നാളെ വാ " . എന്നിട്ട് നീ പോടാ പുല്ലേ , എന്നമട്ടിൽ തല മേശപ്പുറത്തേക്ക് ചായ്ച്ചു. സ്റ്റാഫ്‌റൂമിൽ മറ്റ് രണ്ടുചെറുപ്പക്കാരികൾ കൂട്ടിയുണ്ടായിരുന്നു. ഒരുവൾ എന്തോ താൽപ്പര്യത്തോടെ വിശദീകരിക്കുകയാണ്. മറ്റവൾ വായും തുറന്ന് കഥാകാരിയുടെ വായിലേക്ക് താൽപ്പര്യത്തോടെ നോക്കിയിരിക്കുന്നു.
അവിടെ ഫോട്ടോ നിരോധിത മേഖലയാണല്ലോ. അല്ലെങ്കിൽ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാമായിരുന്നു. ഫോട്ടോ എടുത്താൽ സംഗതി മാറും . അതുകൊണ്ട് ഇവിടെ പറഞ്ഞകാര്യങ്ങൾ തെളിയിക്കാൻ ഫോട്ടോയോ വീഡിയോയോ ഒന്നുമില്ല . നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഈ സ്‌കൂളിലേക്ക് പോകുക. കാര്യങ്ങൾ നേരിൽ ബോദ്ധ്യപ്പെടുക . കെ എസ് ടി ഏ ക്കാർക്കും മറ്റ് അദ്ധ്യാപക സർക്കാർ വിലാസം സംഘടനകൾക്കും ലോകോത്തര നിലവാരത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നറിയാൻ താൽപ്പര്യമുണ്ട്.
മാസം എഴുപതിനായിരത്തിലധികം ശമ്പളം വാങ്ങുന്നവരാണ് സർക്കാർ അധ്യാപകർ എന്നാണ് അറിയുന്നത്. അവരിങ്ങനെ പഠിപ്പിക്കാതെ ശമ്പളം വാങ്ങുമ്പോൾ അൺഎയിഡഡ് സ്‌കൂളുകളിൽ മാസം മൂവായിരം രൂപക്ക് പഠിപ്പിക്കുന്ന അധ്യാപകർ പത്തുമണി മുതൽ നാലുമണി വരെ കുട്ടികളെ പഠിപ്പിക്കുന്നു. കുട്ടികൾ പഠിച്ചു എന്നുറപ്പ് വരുത്തുന്നു. ഇപ്പോൾ മനസിലായില്ലേ , സർക്കാർ അദ്ധ്യാപകർ അവരുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ ചേർക്കാതെ അൺഎയിഡഡ് സ്‌കൂളുകളിൽ വിടുന്നതെന്തുകൊണ്ടാണെന്ന് ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ