ഇത് മാർഗരറ്റിൻറെ കഥയാണ്. നാഥൻറെ കഥയാണ്. ദയാനന്ദൻറെ കഥയാണ്. കഥയെല്ലാം ഒരിരുപ്പിൽ പറയാനാവില്ല . സീരിയലുകളിലെപ്പോലെ തുണ്ടുതുണ്ടായി പറയാം.
ഇത് സർക്കാരാഫീസുകളുടെ കഥയാണ്. അവിടെ ഞെളിഞ്ഞിരിക്കാൻ അവസരമുണ്ടായ ഭാഗ്യവാന്മാരുടെയും ഭാഗ്യവതികളുടെയും അവരുടെ തമ്മിലടിയുടെയും തൊഴുത്തിൽ കുത്തിൻറെയും കഥ. സർക്കാരാഫീസുകളിൽ കയറിയിറങ്ങാൻ ദൗർഭാഗ്യമുണ്ടായ ജനത്തിൻറെ കഥ. ജനവും ഉദ്യോഗസ്ഥരും കയറിയിറങ്ങുന്ന ചീഞ്ഞളിയുന്ന സർക്കാരാഫീസുകളുടെ കഥ.
കഥയെഴുതിയതുകൊണ്ട് ലോകം നന്നാവില്ല. ഇതൊന്നു നന്നാക്കിക്കൂടെ , എന്നാരെങ്കിലും ചിന്തിക്കാനിടവരണേ എന്ന പ്രാർത്ഥനയോടെ തുടങ്ങുകയാണ് ഈ ചെറിയ തുണ്ടു തുണ്ടു കഥകൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ