2022 ഏപ്രിൽ 2, ശനിയാഴ്‌ച

മനുഷ്യനെ പറ്റിക്കല്ലേ !

 ജീവിതം അസഹനീയമായിത്തീരുന്നു 

എന്നുമിവിടെ കൊടിയ ചൂഷണത്തിന് വിധേയർ കർഷകരായിരുന്നു .

കർഷകരാണ് പ്രാഥമിക ഉത്പാദകർ 

കാർഷികോൽപ്പന്നങ്ങളാണ് പ്രാഥമിക ഉത്പന്നങ്ങൾ 

കർഷകനെ കരിമ്പ് പോൽ  പിഴിഞ്ഞെടുക്കുകയാണ് 

ചണ്ടിയായി വലിച്ചെറിയുകയാണ് 

ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷുകാരുടെ അധാർമ്മികതയെ കുറിച്ച് ചിലച്ചു 

കോൺഗ്രസിൻറെ കാലത്ത് മൗനം ഭജിച്ചു 

കർഷകർ അന്നുമിന്നും ആത്മഹത്യയിൽ അഭയം തേടുന്നു 

 

ഇന്ത്യയിൽ ആർക്കും വേണ്ടാത്ത ഒരു വർഗ്ഗമുണ്ടെങ്കിൽ അത് കർഷകനാണ് 

കർഷകനില്ലെങ്കിൽ രാജ്യമില്ലെന്ന് എല്ലാവരും ചിലയ്ക്കും 

അതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം 

ജയ് ജവാൻ , ജയ് കിസാൻ 

നിനക്ക് മുദ്രാവാക്യം കൊണ്ട് തൃപ്തിപ്പെട്ടു കൂടെ !

 

പെട്രോൾവില നൂറ് കടന്നിരിക്കുന്നു.

പെട്രോൾ വില സമസ്ത സാധനങ്ങളുടെയും വില വർദ്ധിപ്പിക്കുന്നു 

കർഷകൻ കൈപ്പയ്ക്കയുമായി മാർക്കറ്റിൽ ചെന്നാൽ വാങ്ങാൻ ആളില്ല 

കിലോയ്ക്ക് പത്ത് രൂപയാണെങ്കിൽ മതി 

മാർക്കറ്റിൽ വാങ്ങാൻ ചെന്നാൽ കൈപ്പയ്ക്ക കിലോ അറുപത് രൂപ 

വാഴക്കായ് വാങ്ങുന്നത് കിലോ പന്ത്രണ്ട് രൂപ 

വാഴക്കായ് വിൽക്കുന്നത് കിലോ നാൽപ്പത് രൂപ 

വെറ്റില വാങ്ങുന്നത് കെട്ടിന് നാല്പത് രൂപ 

കയറ്റി വിടുന്നത് കെട്ടിന്  മുന്നൂറ്ററുപത്  രൂപ 

കർഷകൻ വിൽക്കുന്ന ഒരു സാധനത്തിനും വില കിട്ടുന്നില്ല 

അതെ സാധനം വിൽക്കപ്പെടുന്നത് മൂന്നോ നാലോ ഇരട്ടി വിലയ്ക്കാണ് 

 

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവകാലമാണിത് !

മഹാ ചൂഷണോത്സവ കാലമെന്ന് വ്യംഗ്യം 

ഞാനും നീയും നമ്മുടെ പ്രേമവും കൈമാറാത്ത രഹസ്യമുണ്ടോ ? 

ഓ ---

ഹല്ല , ദിവസവും ദിവസവും ലണ്ടനിൽ പോയി അവിടെ പൗണ്ട് രൂപീ എക്‌ചേഞ്ജ് റേറ്റ് അന്വേഷിച്ചിട്ട് അന്നന്നത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ വാങ്ങുകയാണോ ഇന്ത്യ ചെയ്യുന്നത് ?

അല്ലെങ്കിൽ ലണ്ടൻ എക്സ്ചേഞ്ചിലെ റേറ്റ് നോക്കി അതാത് ദിവസം പെട്രോൾ വില നിശ്ചയിക്കുന്നതെന്തിന് ? താമരമുട്ടുകളാരെങ്കിലും ഒന്ന് പറയുമോ ?

അതങ്ങെയായിരുന്നു ഖദർ പാർട്ടി ചെയ്തിരുന്നതെന്ന വാദമല്ല കേൾക്കേണ്ടത് 

ഖദർ പോയി താമര വിടർന്നിട്ടും മാറ്റമൊന്നുമില്ല 

ഉണ്ടോ സുകുമാരാ ? ഓ , സുകോമൾ സെൻ ? സോറി ട്ടോ .യെച്ചൂരി ?

നിങ്ങൾ സോണിയേനെ വിട് 

അല്ലെങ്കിൽ ജനം നിങ്ങളെ വിടും 

 

കദളി ചെങ്കദളി 

നമ്മട പാട്ടാ. ചെങ്കദളി 

ചെ ചുവപ്പ് 

ചെങ്കൊടി -- ചുവന്ന കോടി 

ചെങ്കദളി -- ചുവന്ന കദളി 

നമ്മട പാട്ടാ 

 

മനുഷ്യനെ പറ്റിക്കല്ലേ !

 

 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ