2022 ഏപ്രിൽ 1, വെള്ളിയാഴ്‌ച

വിപ്രലംഭൻ , അവനാ കേമൻ .

വിപ്രലംഭൻ , അവനാ കേമൻ .

നിങ്ങൾക്ക് വിപു , എന്നോ വിപ്പു , എന്നോ വിപ്രൂ എന്നോ സൗകര്യം പോലെ വിളിച്ചോളൂ. തന്തയും തള്ളയും കൂട്ടിയിട്ട പേര് മാറ്റാൻ നിൽക്കേണ്ട ട്ടോ 

അവനാ പ്രണയത്തിൽ കേമൻ

അതറിഞ്ഞുകൂടാത്തവർ പ്രണയത്തെ പറ്റി പറയരുത്.

കേമദ്രുമ യോഗം എന്നോ മറ്റോ ജ്യോതിഷത്തിൽ പ്രസിദ്ധമായ ഒരു യയോഗമുണ്ട് 

 അതിൽ  നിന്നറിയാമല്ലോ ഫലസിദ്ധി 

ഇതൊന്നുമറിയാത്തവരാണ് പ്രതിലിപിയിൽ പ്രണയം പ്രണയമെന്ന് മോങ്ങുന്നത് 

കഴുത കാമം കരഞ്ഞുതീർക്കുന്നത് പോലെ 

പ്രണയം എഴുതിത്തീർക്കുന്നവർ 

 

വിപു , അതായത് വിപ്രൻ, വിപ്രലംഭനെന്ന് പൂർണ്ണ നാമധേയം 

ചെറുപ്പക്കാരൻ വിനീതൻ വിനയൻ വിധേയൻ 

പെണ്ണ് കെട്ടിയിട്ടില്ല , കെട്ടിയിട്ടിട്ടില്ല 

ആഹ് ! ചിലരിപ്പോൾ തന്നെ പ്രതിലിപിയിൽ പ്രണയമെഴുതാൻ തുടങ്ങിക്കാണും 

അത്രേയുള്ളൂ അവർക്ക് പ്രണയം 

രാവിലെ ഒൻപതരയ്ക്ക് എഴുന്നേറ്റ് പല്ലുരച്ച് ആരോ ഉണ്ടാക്കി വെച്ചത് വായിലേക്ക് തിരുകി 

ഓഫീസിലേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് 

തെങ്ങിലെ തേങ്ങാ പറിക്കാൻ ഭർത്താവ് പറഞ്ഞുവിട്ട കിളുന്ത് ചെക്കൻ വന്നത് 

തെങ്ങെന്ന് പറയുന്നത് അവൻ കണ്ടിട്ടില്ലെന്ന മട്ടിൽ കൂടെ ചെന്ന് തെങ്ങു കാട്ടിക്കൊടുത്തു. 

അവൻ തെങ്ങിലേക്ക് കയറിയതും ഓടിച്ചെന്ന് ലാപ്പെടുത്ത് പ്രണയകവിത ഒന്നെഴുതി പ്രതിലിപിയിൽ പോസ്റ്റി.

താങ്ക്  യു മോനെ , എന്ന് മനസ്സിൽ പറഞ്ഞു.

ചെറുക്കൻ തന്നെ തേങ്ങാ പെറുക്കിക്കൊണ്ടുവന്നു 

അന്ന് എക്സാം ഫീസടക്കേണ്ടതാ 

അത് കൊണ്ടാണ് അവൻ ഓടിവന്നത് 

കാശ് ചേട്ടൻ തന്നേക്കുമെന്ന് പറഞ്ഞ് അവൾ ബസ് സ്റ്റോപ്പിലേക്കോടി .

 

ഇതൊക്കെയാണ് പ്രതിലിപി പ്രണയങ്ങളുടെ പരിപ്രേക്ഷ്യം 

നിങ്ങൾക്കറിയോ , ഇതൊന്നും പ്രണയങ്ങളല്ല 

ഒരു ചെക്കനെ കാണുമ്പോൾ തോന്നുന്ന ഇക്കിളിയല്ല പ്രണയം 

പെണ്ണുങ്ങൾക്ക് അത്രേയുള്ളൂ , എന്നറിയാത്തവരാണ് ഇരകൾ.

അതുകൊണ്ടാണ് നടുറോഡിൽ പട്രോളൊഴിച്ചു ചുടുന്നത് 

അതുകൊണ്ടാണ് നടവഴിയിൽ പിടിച്ചു നിർത്തി നെഞ്ചത് കത്തിയിറക്കുന്നത് 

അതുകൊണ്ട് ചെക്കന്മാരെ ചീത്ത പറയാൻ നിൽക്കാതെ പ്രേമിക്കാൻ തുടങ്ങും മുമ്പ് ഒരു സമ്മതപത്രം ഒപ്പിട്ട് വാങ്ങി ഓരോ പെണ്ണും സൂക്ഷിച്ച് വെയ്ക്കണം 

 

--------------------ജില്ലയിൽ ---------------------താലൂക്കിൽ -----------------------------വില്ലേജിൽ ----------------------------------വീട്ടിൽ -------------------------മകൻ --------------------------------------,എന്നയാൾ -----------------------ജില്ലയിൽ --------------------------താലൂക്കിൽ --------------------------------------വിലേജിൽ --------------------വീട്ടിൽ ---------------------------മകൾ --------------------------എന്നയാൾക്ക് നൽകുന്ന സമ്മത പത്രം .

൧ ) ഈ പ്രണയം ഉഭയകക്ഷികളിൽ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതാണ് 

൨ ) പ്രണയം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കക്ഷികളിരുവരും അതെ വരെ കൈമാറിയിട്ടുള്ളതോ , പരസ്പര സമ്മത പ്രകാരം എടുത്തിട്ടുള്ളതോ ആയ സർവ്വമാന സംഗതികളും ഫോട്ടോകളും തിരികെ നൽകേണ്ടതാണ്. 

൩ ) പ്രണയം സംബന്ധിച്ച് പരാതി പറയാനോ , ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ കക്ഷികൾക്ക് അവകാശമുണ്ടായിരിക്കുന്നതല്ല 



ഇതുപോലൊന്ന് എഴുതി വാങ്ങുന്നത് നന്നായിരിക്കും. ഇത് വെറും മാതൃക 

നിങ്ങൾ വെടിക്കെട്ട് സാധനം എഴുതി പാവപ്പെട്ട ചെക്കന്മാരെ വിരട്ടുമെന്നെനിക്ക് ഉറപ്പാണ്. ഏതച്ഛൻറെ മോളാ നീ .

 

ഞാനിതിനിടയിൽ വിപൂനെ രണ്ട് പ്രാവശ്യം നോട്ടീസില്ലാതെ കണ്ടു. 

കാണാൻ ആഗ്രഹമുണ്ടായിരുന്നില്ല 

അവൻ കാണാൻ വന്നു ഗെറ്റൗട്ട് അടിക്കാനോ?

അവനെന്നെ ഗെറ്റൗട്ട് അടിച്ചിരുന്നെങ്കിൽ ഇന്നിത് എഴുതാൻ ഞാനുണ്ടാവില്ലായിരുന്നു 

 

ആദ്യമായി വിപ്രനെ കാണുന്നത് അറിയാതെ സംഭവിച്ച ഒരു ചടങ്ങിനെ തുടർന്നാണ് 

ചടങ്ങ് നടന്ന അന്ന് ഞാനറിയുന്നു , അവളുടെ വിവാഹം എന്നാണെന്ന് !

പട്ടി. അവൾക്കെന്ത് പ്രണയമാങ്ങാത്തൊലിയാണ് എന്നോടുണ്ടായിരുന്നത് ?

പക്ഷെ , അന്ന് അങ്ങനെയൊന്നുമല്ല ഞാൻ ചിന്തിച്ചത് 

അവളുടെ സമ്മതമില്ലാതെയായിരിക്കും വിവാഹമെന്ന് 

അവളൊത്തിരി കരഞ്ഞിട്ടുണ്ടാകുമെന്ന് 

ഞാനങ്ങു ചിന്തിച്ചു 

ഒരാണും പെണ്ണ് ചതിക്കുമെന്ന് വിശ്വസിക്കില്ല 

പണികിട്ടിയാൽ പോലും വിശ്വസിക്കില്ല 

അതുകൊണ്ടാണ് , പല പെണ്ണുങ്ങളും ഇന്ന് ഹാപ്പിയായി നടക്കുന്നത് 

ഒന്ന് കഴിഞ്ഞാൽ പിന്നെ ധൈര്യമായി 

അവനൊക്കെ ഇത്രേയുള്ളൂ , ഓടും കുരങ്ങ് , ചാടും കുരങ്ങ് 

തണ്ടും തടിയുമുണ്ടെന്നേ ഉള്ളൂ . കഴമ്പില്ല, കഴകത്തില്ല. നീ പ്രേമിച്ചോടീ ആവശ്യം കഴിഞ്ഞ് കളഞ്ഞേക്ക് പോടാ പട്ടീ അത്രേയുള്ളൂ 


ഇനിയുള്ള കാര്യങ്ങൾ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല 

അവളുടെ വീട്ടുകാർ അവളുടെ സമ്മതമില്ലാതെ അവളുടെ വിവാഹം നടത്തി 

അന്ന് രാത്രി അവളെ കെട്ടിയവൻ ഗജപോക്രി അവളെ ബലാത്സംഗം ചെയ്യും.

അവൾ കണ്ണീരൊലിപ്പിക്കുമ്പോൾ അവൻ കരുതും 

ഓ പെണ്ണ് അവളുടെ വീട്ടിൽ നിന്ന് പോന്നതിലുള്ള വിഷമം കൊണ്ടാണ് കരയുന്നതെന്ന് 

ഒരു കത്തിയുമായി ചെന്ന് അവനെ കുത്തി വീഴ്ത്തണം 

അവളെ പോലീസ്പിടിക്കുമല്ലോ , അവൾക്കെല്ലാം പറയേണ്ടിവരുമല്ലോ 

അവളെ പോലീസ് ഭേദ്യം ചെയ്യുന്നത് ഒഴിവാക്കാൻ അവളെ കൊല്ലാം 

വേണ്ട, ഞാനങ്ങു ചത്തേക്കാം 

മൂന്ന് ഓപ്‌ഷൻസാണ് 

അവനെ കൊല്ലുക 

അവളെ കൊല്ലുക 

ഞാൻ ചാകുക 

ഒത്തിരിയൊത്തിരി കരഞ്ഞു 

പിന്നെ എല്ലാം ചാരം മൂടി കിടന്നു 

പലപ്പോഴും ഓർമ്മകളുണരുകയും പൊള്ളുകയും ചെയ്തു.


പിന്നെയുമൊരിക്കൽക്കൂടി വിപുവിനെ കണ്ടു 

അത് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് 

അവനെന്നിൽ പ്രണയമഴയായി പെയ്തു 

സത്യമാണ്  പറഞ്ഞത് 

പണ്ടൊരു കഥ വായിച്ചു 

അതിൽ ഒരു പെണ്ണ് പായുന്നു 

"മനുഷേനെ വിശ്വസിക്കാൻ മേലാഞ്ഞിട്ട് പട്ടീനെ വളത്തി .അതിനേം മനുഷ്യൻ കൊന്നു "  

അതുപോലെയായി 

പെണ്ണിനെ വിശ്വസിക്കാൻ മേലാഞ്ഞിട്ട് ഒരു ആണിനെ പ്രേമിച്ചു 

അവനും ചതിച്ചു 


അന്നും ഓപ്‌ഷൻസ് മൂന്നായിരുന്നു 

അവനെ ബലാത്സംഗം ചെയ്യുക 

അവനെ കൊല്ലുക 

ഞാൻ ചാകുക 

അന്നും ഇതൊന്നും നടന്നില്ല 

ആണുങ്ങളെക്കുറിച്ച് പെണ്ണുങ്ങൾക്ക് ഒരു ധാരണയുണ്ടല്ലോ അത് ശരിയാണ് 

തണ്ടും തടീം ഉണ്ടെന്നേയുള്ളൂ . കഴകത്തില്ല. ഒന്നും പേടിക്കേണ്ടെന്നെയ് !

 

ഇപ്പോൾ സന്യാസയോഗമാണ് 

ആണുമില്ല പെണ്ണുമില്ല കമ്പമൊന്നിലുമില്ല 

സ്വസ്ഥം സുഖം 

പ്രണയം അസംബന്ധം 

വിപ്രലംഭം സത്യം , പരമസത്യം .

 

 


 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ