2022 ഏപ്രിൽ 4, തിങ്കളാഴ്‌ച

നോട്ട് എ ചരക്ക്

ചരക്കെന്നാൽ എന്താണ് ?

മൂലധനത്തിൽ മാർക്സ് പറയുന്നു : പ -- ച --പ . 

പണം -- ചരക്ക് -- പണം . 

വണ്ടർഫുൾ . 100 രൂപ -- ചരക്ക് -- 300 രൂപ 

100 രൂപ നൽകി ചരക്ക് വാങ്ങി . 100 രൂപ ചിലവാക്കി പ്രോസസ് ചെയ്തു ---300 രൂപയ്ക്ക് വിറ്റു.

അതായത് 100 രൂപ + 100 രൂപ = 300 രൂപ 

മുടക്ക് 200 രൂപ വിറ്റ വില 300 രൂപ 

ലാഭം സിമ്പ്ലി  100 രൂപ 

ഈ  100 രൂപ ആർക്ക് അവകാശപ്പെട്ടതാണ് ?

മുതലാളിത്തത്തിൽ ഇത് മുതലാളിക്ക് -- മുതൽ മുടക്കിയ ആളിന് --- അവകാശപ്പെട്ടതാണ്.

സോഷ്യലിസത്തിൽ ഇത് ഭരണകൂടത്തിന് ( സമൂഹത്തിന് ) അവകാശപ്പെട്ടതാണ് .

മുതലാളിത്തം ഈ ധനമുപയോഗിച്ച് കൂടുതൽ കൊള്ളയടിക്കുന്നു . സേനാ വ്യൂഹങ്ങൾ ശക്തിപ്പെടുത്തുന്നു . ജനങ്ങളെ അടിമകളാക്കുന്നു . ദാരിദ്ര്യവും പട്ടിണിയും മുഖമുദ്രയാക്കുന്നു .

സോഷ്യലിസം ഈ ധനമുപയോഗിച്ച് സേനാവ്യൂഹങ്ങൾ ശക്തമാക്കുന്നു. കാരണം ഒരു സിസ്റ്റം എന്ന നിലയിൽ അതിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ട് .

ഒരു ലോകം രണ്ടു വ്യവസ്ഥ , എന്ന മുദ്രാവാക്യം അപകടകരമാകുന്നത് അതുകൊണ്ടാണ് . ലോകമെമ്പാടും സോഷ്യലിസം വ്യവസ്ഥാപിതമായാൽ  യുദ്ധങ്ങളില്ലാതെയാവും സേനാ വ്യൂഹങ്ങൾക്ക് നീക്കിവെയ്ക്കപ്പെടുന്ന പണം ജനങ്ങളുടെ ക്ഷേമത്തിനുപയോഗപ്പെടും.

അതായത് വേൾഡ് റെവലൂഷൻ നടത്തേണ്ടതുണ്ട് . നടക്കേണ്ടതുണ്ട്. അല്ലാതെ ജനക്ഷേമം ഉണ്ടാവില്ല. പട്ടിണിയും ദാരിദ്ര്യവും വ്യഭിചാരവും അടിമത്തവും കൂലികളും ഇല്ലാത്ത ഒരു സമൂഹം സാധ്യമാണെന്ന് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ നമ്മൾക്കു തെളിയിച്ചു തന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയെ അതിനുള്ളിൽ നിന്നു കൊണ്ട് ചിലർ പൊളിച്ചു എന്നത് അതിൻറെ സംഘാടനത്തിലെ പിഴവിനെയാണ് ചൂണ്ടിക്കാട്ടുന്നത്.

അപ്പോൾ എന്താ ചരക്ക് ?

വിലക്കപ്പെടുകയോ , വാങ്ങപ്പെടുകയോ ചെയ്യുന്ന വസ്തുക്കൾ ആണ് ചരക്ക് .

എന്തൊക്കെ വാങ്ങപ്പെടാം ? എന്തൊക്കെ വിൽക്കപ്പെടാം ?

മിക്കവാറും എല്ലാം തന്നെ. 

എല്ലാ കച്ചവടങ്ങളിലും ലാഭം ഉണ്ട് താനും 

അതായത് അസംസ്കൃത വസ്തുക്കൾ മാത്രമല്ല, പ്രോസസ് ചെയ്യപ്പെട്ട വ്യാവസായിക ഉത്പന്നങ്ങൾ മാത്രമല്ല, ജട വസ്തുക്കൾ മാത്രമല്ല, സ്ത്രീയും പുരുഷനും വരെ വാങ്ങപ്പെടുകയോ വിൽക്കപ്പെടുകയോ ചെയ്യുന്നുണ്ട് ഇന്നും.  അടിമത്തം ഇന്നും പലരൂപങ്ങളിൽ നിലനിൽക്കുന്നു. അടിമവ്യാപാരം നിരോധിച്ചതിനെ ബ്രിട്ടൻ മറികടന്നത് ഇന്ത്യൻ കൂലികളെക്കൊണ്ടാണു് . ഇന്ത്യൻ കൂലികൾ വെറും അടിമകളായിരുന്നു. പേര് കൂലി എന്നായിരുന്നെങ്കിലും. 

അപ്പോൾ നമ്മൾ മാർക്സിൻറെ നിർവചനത്തിൽ നിന്ന് പുറത്തു കടക്കേണ്ടി വരുന്നു. സംസ്കൃതിയിൽ നിന്ന് പുറത്ത് കടക്കേണ്ടി വരുന്നു. അത് എൻറെ കുഴപ്പമല്ല. ഞാൻവിചാരിച്ചാൽ ഈ കുഴപ്പങ്ങൾ ഇല്ലാതാവില്ല. 

 

എന്താണ് ചരക്ക് ?

നമ്മൾക്ക് മലയാള നിഘണ്ടു നോക്കാം 

ചരക്ക്

  • കച്ചവടസാധനം
  • വില്‍പനയ്ക്കുള്ള വസ്തു
  • വലിയലോഹപാത്രം
  • സ്‌ത്രീ, സുന്ദരി
  • ഫലവൃക്ഷം
  • കഴിവ്, സാമര്‍ത്ഥ്യം, കോപ്പ്.  

 കഴിവും സാമർഥ്യവും വിൽക്കാനും വാങ്ങാനും കഴിയും.തൊഴിലാളികളുടെ അധ്വാന ശേഷി വിലയ്ക്ക് വാങ്ങുന്നതാണിവിടെ സൂചിപ്പിക്കപ്പെടുന്നത്. അധ്വാന ശേഷി മാത്രമല്ല, ആകാര ഭംഗി പോലും വിൽക്കപ്പെടുന്നു. മോഡലുകളും നടീനടന്മാരും അഭിനയസാമർഥ്യം വില്പനച്ചരക്കാക്കുന്നവരാണ്. മോഡലുകൾ അവരുടെ രൂപസൗകുമാര്യം വിൽപ്പനച്ചരക്കാക്കുന്നു. 

ഫലവൃക്ഷങ്ങൾ പോലും ചരക്കുകളുടെ ഗണത്തിൽ പെടുന്നു. അവയുടെ ഫലങ്ങളാണ് അവയെ ചരക്കെന്ന നിലയിൽ മൂല്യവത്താക്കുന്നത്.

കച്ചവട സാധനം  ഏതും ചരക്കാണ്. അതിൽ ആരും തർക്കം ഉന്നയിച്ചിട്ടില്ല. 

വിൽപ്പനയ്ക്കുള്ള വസ്തുക്കളെ പൊതുവെ ചരക്കുകൾ എന്ന് പറയാം 

ഇവിടെ ചില ക്ഷോഭവതികൾ ഉയർത്തുന്ന സംസ്കാരത്തിൻറെ പ്രശ്‍നം  സ്ത്രീകളെ ചരക്കെന്ന് വിവക്ഷിക്കുന്നതാണ്.

മാന്യമഹിതകളെ , നിങ്ങളെ ഒഴിവാക്കിയാണ് സ്ത്രീകളെ ചരക്കെന്ന് പറയുന്നത്. നോക്കൂ നിഘണ്ടുവിൽ പറയുന്നു . ചരക്ക് = സ്ത്രീ. സുന്ദരി.  ചരക്കെന്ന്  സ്ത്രീകളെ പൊതുവിൽ പറയുന്നു. പ്രത്യേകിച്ചും സൗന്ദര്യമുള്ള സ്ത്രീകളെ . ഞാൻ പറയുന്ന അർത്ഥമല്ല. മലയാളം നിഘണ്ഡുവിൽ പറയുന്ന അർത്ഥമാണ്.  അതായത് ചരക്കെന്ന വാക്കിന് സ്ത്രീ എന്നും സുന്ദരി എന്നുമുള്ള അർത്ഥം ഇന്നോ ഇന്നലെയോ വന്നതല്ല. അത് പ്രചാരത്തിൽ ഇല്ലാതാകണമെങ്കിൽ നിയമ നിർമ്മാണം വേണ്ടി വരും. നിഘണ്ടുക്കളിൽ നിന്ന് ഈ അർഥങ്ങൾ നീക്കേണ്ടി വരും. 

ഇപ്പോൾ നിഘണ്ടുവിൽ ഇല്ലാത്ത അർത്ഥത്തിലും  ചരക്ക് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അവനൊരു ചരക്കാ. എന്ന് പറയാറുണ്ട്. കാണാൻ കൊള്ളാവുന്ന ചെറുക്കൻ അല്ലെങ്കിൽ യുവാവ് എന്ന അർത്ഥത്തിൽ . ആണുങ്ങളാരും ഇതുവരെ എതിർപ്പുമായി രംഗത്തില്ല. വാസ്തവത്തിൽ ഇങ്ങനെ ഒരർത്ഥം ഒരു നിഘണ്ടുവിലുമില്ല. ഭാവിയിൽ ഇറങ്ങുന്ന നിഘണ്ടുക്കളിൽ ഇങ്ങനെ ഒരർത്ഥം കൂടി വന്നുകൊള്ളും. 


ക്ഷോഭിക്കുന്ന മാന്യമഹതികളോട് ചോദിക്കട്ടെ ? നിങ്ങളുടെ വിവാഹം എങ്ങനെയായിരുന്നു? അതൊരു കച്ചവടമായിരുന്നില്ലേ ? രൊക്കം പണവും സ്വർണ്ണവും എത്രയ്ക്കായിരുന്നു കച്ചവടമുറപ്പിച്ചത് ? നിങ്ങളെ ചരക്കാക്കിയത് ഞങ്ങളാരുമല്ല, നിങ്ങളുടെ ബന്ധുക്കളും വീട്ടുകാരും നിങ്ങളും അതിൽ ഭാഗഭാക്കുകൾ ആണ്. രൊക്കം തുക പറഞ്ഞ് കച്ചവടമുറപ്പിച്ചിട്ട് ചരക്കെന്ന് വിളിക്കുന്നതിൽ അസഹ്യതയെന്തിന് ? നിങ്ങളുടെ കുട്ടികളുടെ കാര്യം പോലും വ്യത്യസ്തമാകില്ലെന്ന് ഉറപ്പല്ലേ ?

ഇങ്ങനെ കച്ചവടമുറപ്പിച്ചതുകൊണ്ടല്ല നിങ്ങളെ ചരക്കെന്ന് പറയുന്നത്. കാണാൻ കൊള്ളാവുന്ന സ്ത്രീ , എന്ന അർത്ഥത്തിലാണ്. ആ അർത്ഥം പഴയകാലം മുതൽക്ക് പ്രചാരത്തിലുള്ളതുമാണ്. 

പെട്ടെന്ന് നിങ്ങൾക്ക് ചെയ്യാവുന്ന കാര്യമെന്നത് പ്രൊഫൈലിൽ " നോട്ട് എ ചരക്ക് " എന്നൊരു കാപ്‌ഷൻ കൊടുക്കുക എന്നത് മാത്രമാണ്. പിന്നെ പ്രകടനങ്ങൾ, പൊതുയോഗങ്ങൾ ഇവയൊക്കെ സംഘടിപ്പിക്കാം. "ചരക്ക് എന്ന വാക്കിൻറ അർത്ഥങ്ങളിൽ നിന്നും സ്ത്രീ , സുന്ദരി എന്നീ അർത്ഥങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട്  ഇരിപ്പ് സമരം , കിടപ്പ് സമരം , എസി കാറിൽ  പ്രകടനം എസി കാറിൽ ജാഥ തുടങ്ങിയ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാവുന്നതാണ് 


എല്ലാ ആൺ പെൺ ചരക്കുകൾക്കും അഭിവാദ്യങ്ങൾ 

(മറ്റുള്ളവർ ക്ഷമിക്കുക )





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ