അയ്യടാ നാറീ
എന്നല്ലാതെ എന്താ പറയുക ?
ലുലുമാൾ തുറക്കുന്നത് തടയാൻ പോയ വിപ്ലവകാരികളെ വിപ്ലവസർക്കാരിൻറെ പോലീസ് പിടിച്ചുകൊണ്ടുപോയി !
ഇതൊന്നും സി പി എമ്മുകാർക്ക് പുത്തരിയല്ല. പണ്ട് സാക്ഷാൽ ഈ എം എസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ത്രിരുവനന്തപുരത്ത് ചെരിപ്പ് - കുട പ്രദർശനം നടത്തിയവരാണവർ. ആദ്യം പറഞ്ഞു , വേണ്ടവർ എടുത്തു കൊള്ളട്ടെ. ചാരിറ്റബിൾ പ്രവർത്തനമാണെന്ന്. അപ്പോഴാണ് ചില സഖാക്കളുടെ മോങ്ങൽ പുറത്ത് കേൾക്കുന്നത്. പത്രക്കാർ ആരാണ് മോങ്ങുന്നതെന്നന്വേഷിച്ചപ്പോൾ നേതാക്കൾ ക്ഷുഭിതരായി. ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്നാ ? തല്ലുകൊള്ളും മുമ്പ് പത്രക്കാർ ഓടിപ്പോയി.
കേരളം മുഴുവൻ കടകളടപ്പിച്ചും വാഹനഗതാഗതം തടഞ്ഞും ഉശിരു കാട്ടിയവരാണ് സി പി എമ്മുകാർ. തുപ്പിയും ചവിട്ടിയും മുഖത്തടിച്ചും കേരളത്തെ നന്നാക്കിയവർ. പക്ഷേ , ലുലുമാളിന് മുന്നിൽ ചെന്നപ്പോൾ "ഒക്കെയും ചെയ്തോളാൻ " നിർദേശം നൽകിയ നേതാവിൻറെ പോലീസ്‌തൂക്കിയെടുത്ത് കൊണ്ടോയി.
അല്ല, അവന്മാർ ഓർക്കേണ്ടിയിരുന്നില്ലേ , തങ്ങളുടെ നേതാക്കൾ ഗൾഫിൽ ചെല്ലുമ്പോൾ ആരാണ് വിരുന്നൊരുക്കുന്നതെന്ന് ? അല്ല, അവന്മാർ ഓർക്കേണ്ടിയിരുന്നില്ലേ, തങ്ങളുടെ നേതാക്കളുടെ മക്കളും ഗൾഫ് ബിസിനസുകാർ ആണെന്ന് ?
വിപ്ലവം വരുന്നതും കാത്ത് ഇരുന്ന നാറികൾ , അജിതയെ പൊലീസിന് പിടിച്ചു കൊടുത്ത് ചെയ്ക്ക് സിന്ദാബാദ് വിളിക്കുന്ന നാറികൾ , തങ്ങളുടെ നേതാക്കളുടെ മക്കൾ തന്തയില്ലാത്ത കുട്ടികൾക്ക് ജന്മം നൽകുമ്പോൾ സിന്ദാബാദ് വിളിക്കുന്ന പരമനാറികൾ , വിപ്ലവത്തിന് ആക്കം കൂട്ടാൻ ദരിദ്ര കർഷകനെ തെരുവിലേക്കിറക്കി വിടുന്ന നാറികൾ , ബ്ലേഡുകൾക്ക് കിട്ടാക്കടം പിരിച്ചുകൊടുത്ത് വിപ്ലവത്തെ പോഷിപ്പിക്കുന്ന നാറികൾ , നിങ്ങൾക്കൊരു കാര്യം ചെയ്യാമോ ? സോണിയയോടൊപ്പം ചേർന്നുകൂടെ നിങ്ങൾക്ക് ? ബംഗാളിനെ പോലെ കേരളത്തിനും നിങ്ങളൊരു ബാധ്യതയാണെന്ന് അടുത്ത തിരഞ്ഞെടുപ്പോടെ ജനം വിധിയെഴുതും
പട്ടിണി കിടക്കുന്നവൻറെ മൂക്കിനിടിച്ചും നെഞ്ചത്ത് തൊഴിച്ചുമല്ല സോഷ്യലിസം നടപ്പാക്കുക. കോടീശ്വരന്മാരായ നിൻറെയൊക്കെ നേതാക്കന്മാരുടെ സ്വത്ത് പിടിച്ചെടുത്തിട്ടാണ് സോഷ്യലിസം നടപ്പാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ