സിൽവർ ലൈൻ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസര്കോടെത്താൻ സഹായകം ആകുമെന്ന് ഇടത് മുന്നണി. ജനങ്ങളെ സമീപിക്കുമെന്ന് ഇടത് മുന്നണി. അങ്ങനെ അത്ര വാശിയിലാണ് സർക്കാരെങ്കിൽ , ജനങ്ങളിൽ അത്ര വിശ്വാസമുണ്ടെങ്കിൽ , എന്തിന് സിൽവർ ലൈൻ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളിൽ നിന്നൊളിച്ചു വെച്ചു?
വീണ്ടും വോട്ട് നേടി ഭരണത്തുടർച്ച നേടിയ സർക്കാർ , ഭരണമികവിൻറെ അടിസ്ഥാനത്തിലാണ് ജനം വോട്ട് നൽകിയതെന്ന് കരുതുന്നുണ്ടോ ?
വെള്ളപ്പൊക്കം ജനങ്ങളെ വിഷമിപ്പിച്ച ഒരു പ്രതിസന്ധിയിൽ , ഇന്ത്യയ്ക്ക് ആകെത്തന്നെ മാതൃകാപരമായി ഇവിടത്തെ ജനം ആ പ്രതിസന്ധിയെ നേരിട്ടു. ആ വിഷമ സന്ധിയിൽ ജനത്തോടൊപ്പം മാതൃകാപരമായി നിന്ന ഇടത് മുന്നണിയെ ജനം വോട്ട് നൽകി ജയിപ്പിച്ചു. അതിന് ജനത്തിന് നൽകുന്ന ശിക്ഷയാണ് സിൽവർ ലൈൻ.
നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തുമെന്നാണ് സിൽവർ ലൈൻ അവകാശ വാദം. ഇരുന്നൂറ് കിലോമീറ്റർ വേഗതയുണ്ടാവുമത്രെ. ഇപ്പോൾ നിലവിലുള്ള റെയിൽ ലൈനുകളിൽ പരമാവധി എത്ര കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാമെന്ന് ഇടത് മുന്നണി അന്വേഷിച്ചിട്ടുണ്ടോ ?
സിൽവർ ലൈനിൽ നാല് സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാവൂ എന്നാണ് പറയുന്നത്. നാലുസ്റ്റോപ്പുകളെങ്കിൽ നിലവിലുള്ള പാതയിലൂടെ പരമാവധി വേഗതയിൽ ട്രെയിനുകൾ ഓടിച്ചാൽ എത്ര സമയം കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർകോട് എത്തും ?
ആസാമിൽ നിന്ന് സ്വന്തം കാറിൽ ഒരു ദിവസം കൊണ്ട് കേരളത്തിൽ എത്താം. കാറിൽ ഇവിടെ നിന്ന് രാവിലെ പുറപ്പെട്ടാൽ ഉച്ചയോടെ ബാന്ഗ്ലൂരിൽ എത്താം. പണ്ട് ഒരാഴ്‌ച വേണ്ടിയിരുന്നു ട്രെയിനിൽ ആസ്സാമിൽ എത്താൻ. ഇന്ന് ട്രെയിനിൽ രണ്ട് ദിവസം വേണം. കാറിൽ ഒരു ദിവസം മതി. വിമാനത്തിൽ ഏതാനും മണിക്കൂർ മതി.
ലക്ഷം കോടി മുടക്കി സെമി സ്പീഡ് റെയിൽ വേ ഉണ്ടാക്കുന്നത് ആർക്ക് വേണ്ടിയാണ് ? കേവലം നാലിടത്ത് നിർത്തുന്ന ഈ ട്രെയിൻ വടക്കെങ്ങാണ്ടുള്ള ഏതോ വി ഐ പി യെ സുഖിപ്പിക്കാൻ ആവും . വി ഐ പി യാത്ര ചെയ്യുമ്പോൾ കാശുമുടക്കി ടിക്കറ്റും എടുക്കില്ല. എടുത്താൽ തന്നെ കാശ് സർക്കാർ ഖജനാവിലേത് ആയിരിക്കും.
കാർഗിൽ കന്യാകുമാരി ഹൈ സ്പീഡ് ട്രെയിൻ കൊണ്ടുവരൂ. അതാണ് ആവശ്യം . ദിബ്രുഗർ കന്യാകുമാരി ഹൈ സ്പീഡ് ട്രെയിൻ കൊണ്ടുവരൂ , അതാണ് ആവശ്യം. സെമി സ്പീഡ് എന്തിന് ?
അപ്പോൾ നാടിൻറെ വികസനമല്ല , ലക്ഷം കോടിയുള്ള ഒരു പദ്ധതിയുടെ മധുരമാണ് ഇടത് നേതാക്കളുടെ നാവിൽ.
വേഗമെത്താൻ നേരേ പോകണം റെയിൽ ലൈൻ. സിൽവർ ലൈൻ ഒരിടത്തും നേരേ പോകുന്നില്ല. എല്ലായിടത്തും വളഞ്ഞാണ് പോക്ക്. വളയുമ്പോൾ വേഗത കുറയും , ദൂരം കൂടും സമയനഷ്ടം ധനനഷ്ടം ഇവയുണ്ടാകും. അപ്പോൾ സമയലാഭമാണ് ലക്ഷ്യമെങ്കിൽ സിൽവർ ലൈൻ നേരേ പോകണം.
ഒരു വി ഐ പി യെ പോലും തൊടാതെ, ഒരു രാഷ്ട്രീയ നേതാവിനെ പോലും തൊടാതെ, അകലെ വെച്ചേ വളയുന്ന സിൽവർ ലൈനിന് ഉശിരു കൂടുന്നത് സാധാരണ ജനത്തിൻറെ നെഞ്ചത്തു കൂടി ഓടാനാണ്.
സിൽവർ ലൈൻ , അഴിമതി ലൈൻ
സിൽവർ അഴിമതി വേണ്ടേ വേണ്ട

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ