ജിഷ പുഞ്ച പുതുശേരി എഴുതിയ കഥകളിൽ ആദ്യം വായിച്ചത് താലി എന്ന കഥയാണ്. തൻറെ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ സ്വാധീനമുപയോഗിച്ച് പരീക്ഷയിൽ തോൽപ്പിക്കുന്ന , മുമ്പൊരു പെൺകുട്ടിയെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി കൊന്ന് കുപ്രസിദ്ധി നേടിയ , ആ കേസിൽ നിന്ന് പണം കൊണ്ട് രക്ഷപെട്ട കുറ്റവാളിയായ യുവാവിനെ ചീനുവിനെ അനുനയിപ്പിച്ച് പരീക്ഷയിൽ വിജയം നേടുന്ന ജിയ എന്ന പെൺകുട്ടിയുടെ കഥയാണിത്. ജിയ പരീക്ഷയിൽ മാത്രമല്ല , ജീവിതത്തിലും വിജയിക്കുന്നത് വരച്ചുകാട്ടി ജിഷ നമ്മെ ആനന്ദിപ്പിക്കുന്നു.തൻറെ വഴിയിൽ തടസ്സമാവുന്ന ചീനുവിനെ അനുനയിപ്പിക്കാൻ , പരീക്ഷയിൽ ജയിക്കുംവരെ തൻറെ ശരീരത്തിൽ തൊടില്ലെന്ന് സത്യം ചെയ്യിച്ച് , അവൻറെ താലി സ്വീകരിക്കുന്നു. പരീക്ഷയിൽ നല്ല നിലയിൽ അവൾ വിജയിക്കുന്നു. ആരുടെയോ മരണമറിഞ്ഞ് വീട്ടിലേക്ക് പോയ അവൾ മടങ്ങി വരുന്നില്ല. അന്വേഷിച്ചു ചെന്ന ചീന അവളുടെ മരണവിവരം അറിഞ്ഞ് തിരികെ പോകുന്നു. ആ സമയം ജിയ ഇംഗ്ലണ്ടിൽ ഒരു ആശുപ്ത്രിയിൽ ജോലി ചെയ്യുകയാണെന്നും ജിഷ നമ്മെ ധരിപ്പിക്കുന്നു .
കഥാപാത്രങ്ങളുടെ ചിത്രീകരണം നന്നായിട്ടുണ്ട്. കഥ വിശ്വസനീയമായി പറഞ്ഞിരിക്കുന്നു. ടിറ്റ് ഫോർ ടാറ്റ് എന്ന രീതിയിലാണ് കഥയുടെ വികാസവും പരിണാമവും. ജിഷ നല്ലൊരു കഥാകാരിയാണ്.
ജിഷ പുഞ്ച പുതുശേരി
ജിഷയുടെ മറ്റൊരു കഥയാണ് റിസ. നർമ്മം കലർന്ന ഭാഷയിലാണ് കഥയുടെ തുടക്കം. തുടക്കത്തിൽ റിസയില്ല. ഹോസ്റ്റലിലെ രണ്ടാം നിലയിലേക്ക് പൈപ്പിൽ പിടിച്ച് ഒളിച്ചുകയറുമ്പോഴാണ് റിസയുമായി കഥാകാരി പരിചയപ്പെടുന്നത്. ആൺകുട്ടികൾ പോലും അഭ്യസിച്ചിട്ടില്ലാത്ത ഈ കലയിൽ കഥാകാരി എങ്ങനെ വൈദഗ്ധ്യം നേടിയെന്ന് ചിന്തിച്ച് സമയം കളയേണ്ട. പൈപ്പിൽ പിടിച്ച് കഥാകാരി കയറി. റിസയും കയറി. അപ്പോഴാണ് ഇവർ തമ്മിൽ പരിചയമാകുന്നത്. പിന്നീട് ഇരുവരും ചേർന്നുള്ള കലാപരിപാടികളാണ്. അതിനിടയിൽ റിസ പി എച് ഡി യ്ക്ക് പോകുന്നു. റിസയുടെ ചേച്ചിയെ ട്രീട്മെന്റിന് കൊണ്ടാക്കിയിട്ട് കഥാകാരിയെ ഏൽപ്പിച്ച് പോകുന്നു. റിസയുടെ ചേച്ചി മരിക്കുന്നു. ചേച്ചിയുടെ ഭർത്താവിനെ റിസ വിവാഹം കഴിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
ഇതിനോടകം234 കഥകൾ എഴുതിയിരിക്കുന്നു ജിഷ. കേവലം രണ്ടുകഥകളിലൂടെ ജിഷയുടെ കഥാപ്രപഞ്ചത്തെ മനസിലാക്കാൻ കഴിയില്ല. എങ്കിലും മറ്റുകഥകൾ ഇതേ നിലവാരം പുകലർത്തുമെന്ന് നമ്മൾക്ക് കരുതാം. ഈ രണ്ടു കഥകൾ നമൂന ആയി കരുതാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ