അവളെന്നുമെൻറെ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ട് നടന്നു. അവളെ കാണാത്തപ്പോൾ കുഴപ്പം ഒന്നും ഇല്ല . അവളെ കാണുന്നതാണ് കുഴപ്പം. അവളെന്ത് ചെയ്തു , എന്ന് നിങ്ങൾ ചോദിച്ചേക്കാം. അവളൊന്നും ചെയ്തില്ല. ചെയ്യുന്നുമില്ല. അത് നിങ്ങൾ അവളെ കണ്ടാലേ മനസിലാകൂ.
അവളുടെ ചുണ്ടുകൾ കണ്ടാൽ കൊതിയാവും. ദൈവം ഇങ്ങനെയൊന്നും ഒരു പെണ്ണിനെ പണിത് വെയ്ക്കരുത്. ആണുങ്ങൾ ഫ്യുസ് കത്തി മരിക്കും. അവളുടെ ചുണ്ടുകളുടെ അരികുകൾ ആണ് കുഴപ്പം ഉണ്ടാക്കുന്നത്. അതിൻറെ എച്ചിങ് ദൈവം മനപ്പൂർവ്വം പ്രകോപനപരമാക്കിയതാണ്. അതും ആ കാഴ്ച്ചുണ്ടിലൊരു ചെറിപ്പഴം ഒളിപ്പിച്ചു വെയ്ക്കുകയും കൂടിചെയ്താൽ , ആ ചെറിപ്പഴം വേണ്ടെന്ന് വെയ്ക്കാൻ ആർക്കെങ്കിലും കഴിയുമോ ?
ചുണ്ട് മാത്രമല്ല, മുഖമാകെത്തന്നെ പ്രശ്നമാണ്.കണ്ടാൽ ആർക്കായാലും കൊതിയാവും. ഒന്നാമത്തെ പ്രശ്‍നം അവൾ മേക്ക് അപ്പില്ലാതെ നടക്കുന്നതാണെന്ന് തോന്നുന്നു. നമ്മൾക്ക് ചുറ്റും എത്രയോ പെണ്ണുങ്ങൾ നടക്കുന്നു ? ആരെയെങ്കിലും കാണുമ്പോൾ കേറിപ്പിടിക്കാൻ നമ്മൾക്ക് തോന്നുന്നുണ്ടോ ? ഇല്ല . മേക്ക് അപ്പെല്ലാം നമ്മുടെ ഷർട്ടിലും മുഖത്തും ചുണ്ടത്തും ആവുമെന്നത് കൊണ്ടാണോ ? അല്ല. അതുങ്ങളെ കണ്ടാൽ നമ്മൾക്ക് ഒരു വികാരവും തോന്നില്ല. ചിലതിനെ കണ്ടാൽ എരുമയെ പോലെയിരിക്കും. ചിലതിനെ കണ്ടാൽ പെണ്ണാണെങ്കിലും പോത്തിനെപ്പോലെയിരിക്കും. ഞാൻ ഈയിടെ ഒരു പെണ്ണിനെ പ്രേമിക്കാൻ ആലോചിച്ചുകൊണ്ടിരിക്കയാണ്. പോത്തിൻറെ നിറം. പോത്തിൻറെ സ്വഭാവം. വല്യതന്തയുടെ മോന്ത. കണ്ടാൽ ഓക്കാനം വരും. ഓക്കാനിക്കാൻ പാടില്ല. എന്നരുമ പെൺകൊടിയല്ലേ ! എന്ന് അവളോട് ചോദിക്കാൻ ഞാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദിവസവും വാസുദേവൻറെ പോത്തിനടുത്ത് ചെന്ന് , അതിൻറെ മോന്ത തടവി "എന്നരുമ പെൺകൊടിയല്ലേ !" എന്ന് ഉദീരണം ചെയ്യുന്നുണ്ട്. എൻറെ മുത്തേ എന്ന് വിളിച്ച് പ്രാക്ടീസ് ചെയ്യുന്നുണ്ട്. പെണ്ണ് വീണുകിട്ടിയാൽ ലോട്ടറിയാണ്. കോടികളുടെ സ്വത്ത് ഉണ്ട്. ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ ആണ്. അവൾക്ക് തന്ത കാവലിരിക്കയാണ്. പെണ്ണിന് സൗന്ദര്യമില്ലെങ്കിലും തന്തയ്ക്ക് മനോസുഖം പറഞ്ഞിട്ടില്ല. തരം കിട്ടിയാൽ ആരെങ്കിലും അടിച്ചോണ്ട് പോകുമെന്ന് തന്തയ്ക്ക് അറിയാം. പെണ്ണിന് സൗന്ദര്യം വേണമെന്നില്ല. പണം ഉണ്ടായാൽ മതി. അതിൻറെ കൂടെ ജോലിയുമുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ ? കണ്ണൊന്ന് തെറ്റിയാൽ ആരെങ്കിലും അടിച്ചോണ്ട് പോയത് തന്നെ.
ഈ തന്തയോട് എനിക്ക് അൽപ്പം വിരോധം ഉണ്ട്. അങ്ങേർക്ക് അതറിയാം. അതുകൊണ്ട് ഞാൻ അതുവഴി നടക്കില്ല. അങ്ങേർക്ക് സംശയം തോന്നാൻ ഇടയായാൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ ? പിന്നെ പെണ്ണിനെ വട്ടമിടേണ്ടത് വഴിയിൽ വെച്ചാണ്. ഒരാഴ്ചയായി വഴിയിൽ കാത്ത് നിന്ന് ചിരിച്ച് ചിരിച്ച് ഇപ്പോൾ കഴിഞ്ഞ ദിവസം അവൾ പുളിക്കുന്നതുപോലെ വേണോ വേണ്ടയോ എന്ന സംശയത്തോടെ ചുണ്ടൊന്ന് വക്രിച്ചിട്ട് പോയി. അത്രയുമായല്ലോ. തന്തയും ഞാനും തമ്മിൽ പുട്ടിനും സീലൻസ്കിയും പോലെയാണെന്ന് അവൾക്കറിയുന്ന സാഹചര്യത്തിൽ ഇത് വലിയൊരു വിജയമാണ്. രണ്ട് സ്മാൾ കുടിച്ച് ഞാനത് ആഘോഷിച്ചു. എന്നിട്ട് ചുണ്ടും നാവും ചേർത്ത് സ്‌ച്യൂമെന്നൊരു ശബ്ദം ഉണ്ടാക്കി. ഞാനവളെ ചുംബിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന ശബ്ദമാണ് അത്.
അപ്പോൾ ഞാൻ പറഞ്ഞുവന്ന പെണ്ണിൻറെ പേര് ദീപയെന്നാകുന്നു. അവളെ കെട്ടാനോ , പ്രേമിക്കാനോ ഉദ്ദേശമൊന്നുമില്ല. അവളെ കൺവെട്ടത്ത് കണ്ടില്ലെങ്കിൽ ഞാനവളെ ഓർമ്മിക്കില്ല. കൺവെട്ടത്ത് കണ്ടാൽ അടക്കാനാവാത്ത ആഗ്രഹമാണ്. ചുണ്ടത്ത് കടിക്കണം. ഉമ്മ വെക്കണം. കുന്നിച്ച മുലയിൽ പിടിക്കണം. ഒരു പെണ്ണിനെ എന്തെല്ലാം ചെയ്യാമോ , അതെല്ലാം ചെയ്യണം. എന്നെ കുറ്റം പറയേണ്ട. ദൈവം അറിയാതെ വല്ലതും നടക്കുമോ ? ഈ തോന്നലൊക്കെ ഉണ്ടാക്കുന്നത് ആരാ ? ദൈവമല്ലേ ?
ലക്ഷണ ശാസ്ത്രം കിടാവുന്ന പുസ്തകമെല്ലാം വാങ്ങി വായിച്ചു. എന്നിട്ട് അവളുടെ കാലിൻറെ പൊത്ത നോക്കി. ഉം നടക്കും. കാലിലെ വിരലുകളുടെ നഖം നോക്കി. ലക്ഷണം ശരി . മുഖ്യലക്ഷണം നോക്കി കറക്ട്. ശരീര ലക്ഷണം നോക്കി അതും ഒത്തുവന്നു. അപ്പോൾ ഒന്ന് നോക്കിയാൽ കാര്യം നടക്കും. അതുകൊണ്ട് രഹസ്യമായി അവളുടെ പിന്നാലെ മണത്ത് നടക്കാൻ തുടങ്ങി. അവൾക്കുമുണ്ടൊരു തന്ത. അയാളറിയരുതല്ലോ. അതിനേക്കാൾ ആർക്കുമൊരു സംശയം തോന്നരുത്. കലം അടുപ്പിൽ വെച്ച് തീയും കത്തിച്ച് വെള്ളം ചൂടാക്കിക്കൊണ്ടിരിക്കുമ്പോൾ കലം ഉടയാതെ നോക്കിയല്ലേ പറ്റൂ. നമ്മുടെ പ്രേമഭാജനം. അതുടഞ്ഞു പോകാതെ നോക്കണ്ടേ.
ഞാൻ സൗകര്യമായി ഒന്ന് തട്ടിമുട്ടി നോക്കി. നല്ല സോഫ്റ്റ്. അകത്ത് പഞ്ഞി നിറച്ചത് പോലെ. ഹാ എന്നാ സുഖം. തട്ടിയിട്ടും മുട്ടിയിട്ടും അവളെന്നെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ നോ പ്രതികരണം. അപ്പോൾ അവൾക്ക് സമ്മതം. അതും ലക്ഷണം ശരിയായി വന്നു. അല്ലെങ്കിൽ തന്നെ എൻറെ കൈക്ക് ഒതുങ്ങാനുള്ളതേയുള്ളൂ. പൊക്കിയെടുത്തൊണ്ടങ്ങു പോകണം , അല്ലാതെന്ത് ?
അവൾ ഷീറ്റടിക്കാൻ തുടങ്ങുമ്പോൾ ആണ് ഞാൻ വട്ടമിട്ട് റാഞ്ചാൻ ചെല്ലുന്നത് . ഓടിപ്പോകാൻ പറ്റുമോ ? ഞാൻ വട്ടമിട്ട് ഒന്ന് ചിരിച്ചു. അവൾ നല്ല ഫുൾ ചിരി ഒന്നെനിക്ക് സമ്മാനിച്ചു. നല്ല സമയം , നല്ല സൗകര്യം. ഷീറ്റടിച്ച് കൊടുത്ത് അവളുടെ കൂടെ കൂടാം. പെട്ടെന്ന് വീഴുന്ന കൂട്ടത്തിലാണല്ലോ. ലക്ഷണ ശാസ്ത്രം അങ്ങനെയാണ് പറയുന്നത്. ഇന്ന് പണി നടക്കണം. ഞാൻ പറഞ്ഞു "ദീപ ഇങ്ങോട്ട് മാറ് . ഞാൻ ഷീറ്റടിക്കാം "
"വേണ്ട, ആരേലും കാണും " അവൾ മൊഴിഞ്ഞു. "കാണട്ടെ, അതിനെന്താ ? " കാണാൻ പാടില്ലാത്ത കാര്യം നമ്മൾക്കിത് കഴിഞ്ഞിട്ട് ചെയ്യാം പെണ്ണേ , എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എട്ടിഞ്ചോളം കനം വരുന്ന ഷീറ്റ് എടുത്ത് മെഷീനിൽ വെച്ചു . അത് കറങ്ങുന്നില്ല ! ബലം മുഴുവൻ പ്രയോഗിച്ചു. ഷീറ്റ് മെഷീനിൽ കയറുന്നില്ല. മെഷീൻ കറങ്ങുന്നില്ല. അങ്ങോട്ട് മാറിക്കേ , അവൾ പറഞ്ഞു. എന്നിട്ട് എന്നോടൊട്ടി നിന്നുകൊണ്ട് അവൾ മെഷീൻ കറക്കി. എട്ട് ഇഞ്ച് കനമുള്ള ഷീറ്റ് കരിയില കനത്തിൽ മെഷീനിലൂടെ കയറിയിറങ്ങി വന്നു.
എനിക്കൊരു കാര്യം ബോധ്യമായി. ഇവൾ പഞ്ഞിയല്ല , കാരിരുമ്പാണ്. അവളെ പിടിക്കാൻ ചെന്നാൽ അവൾ പൊക്കിയെടുത്ത് ഒരു ഏറെറിയും . ഞാനെന്റെ കൈകളിലേക്ക് ഒന്ന് നോക്കിയിട്ട് അവളെ പിടിക്കണമെന്ന ആഗ്രഹം ഉപേക്ഷിച്ച് അവളുടെ പ്രീയ ചേട്ടനായി , മാന്യനായ ചേട്ടനായി സ്ഥലം വിട്ടു.
ഇപ്പോഴും എന്നെ കാണുമ്പോൾ അവൾക്കൊരു കള്ളചിരിയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ