2022 മാർച്ച് 29, ചൊവ്വാഴ്ച

ഓരോ കാഴ്ചകൾ

 ദീപയുടെ വിവാഹം കഴിഞ്ഞു. ദീപയുടെ തന്തയും തള്ളയും നാട്ടുകാരെയും ബന്ധുക്കളെയും കൂട്ടി വിവാഹപ്പിറ്റേന്ന് ദീപയുടെ ഭർതൃ ഗൃഹം സന്ദർശിച്ചു. നാട്ടുകാർക്ക് , അയൽക്കാരായ സ്ത്രീകൾക്ക് അവർ തേടിയതെന്തോ , അത് കിട്ടി. 

ലത ചോദിച്ചു. "എങ്ങനെയുണ്ടാരുന്നെടീ ?"

ദീപ മൊഴിഞ്ഞു " ഓ , ഒരു സുഖമില്ലായിരുന്നു "

നാട്ടിലെ പെണ്ണുങ്ങളും ആണുങ്ങളും അത് വേണ്ട വിധത്തിലെല്ലാം വ്യാഖാനിച്ചു.പറഞ്ഞു പറഞ്ഞ് "അവനെ അതിന് കൊള്ളത്തില്ല " എന്ന്     അവൾ പറഞ്ഞു എന്ന് വരെയായി വിമർശനം .

അവനെ അതിന് കൊള്ളത്തില്ല , എന്നാണോ പറഞ്ഞത് , അവൾക്ക് സുഖമില്ല എന്നാണോ പറഞ്ഞതെന്നൊന്നും അറിഞ്ഞൂടാ. അതുകൊണ്ട് അത് അവിടെ ഉപേക്ഷിക്കുന്നു. 

ഭർത്താവ് ഗൾഫിലേക്ക് പോയ ശേഷം അവൾ അവളുടെ വീട്ടിലേക്ക് വന്നു. പഴയത് പോലെ തന്നെ. ഒരു മാറ്റവുമില്ല. ദീപ ഈസ് സെയിം ഓൾഡ് ദീപ . 

രണ്ടാമത്തെ ദിവസം അവളുടെ അമ്മയേയും കൊണ്ട് അവളുടെ അപ്പൻ ആശുപത്രിയിൽ പോയിരിക്കുന്നു. അവൾ തനിച്ച് . അവളെന്നെ വിളിച്ചു. അവളുടെ അടുത്തേക്ക് ചെന്നപ്പോൾ , അവൾ എന്താണ്  ലതയോട് പറഞ്ഞതെന്ന് ചോദിക്കണമെന്ന് തോന്നി. അവളുടെ ചിരിക്കുന്ന മുഖത്ത് നോക്കിയപ്പോൾ ചോദിക്കാൻ തോന്നിയില്ല. ഒരു പക്ഷെ അവൾ വല്ല മണ്ടത്തരവും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ , നമ്മളതും പറഞ്ഞിരിക്കണമോ ?

അവളുടെ മൊബൈൽ റീചാർജ് ചെയ്യണമെന്ന് പറയാനാണ് വിളിച്ചത്. നിൻറെ മൊബൈലിൽ നിന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോൾ , അവൾക്കറിയില്ലെന്ന മറുപടി വന്നു. എൻറെ മൊബൈലിൽ നിന്ന് അവളുടെ സിം റീചാർജ് ചെയ്യവേ , അവളടുത്ത് വന്ന് ചേർന്ന് നിന്നു. ഞാൻ കരുതി , എങ്ങനെയാണ് റീചാർജ് ചെയ്യുന്നതെന്ന് നോക്കുകയായിരിക്കും എന്ന് .

"ചെയ്തിട്ടുണ്ട് " എന്നു പറഞ്ഞെഴുന്നേൽക്കുമ്പോൾ അവൾ മുന്നിൽ മുഖാമുഖം നിന്നു. " ഇപ്പഴേ പോകണോ ?" അവൾ ചോദിച്ചു."ഇരിക്ക് " അവൾ പറഞ്ഞു. ഞാൻ ഇരുന്നു. അവളെന്നോട് ചേർന്ന് ഇരുന്നു. അവളിൽ നിന്ന് ഒരു ഗന്ധമുയർന്നു. കെട്ടിയ പെണ്ണല്ലേ ! അതുകൊണ്ടാവും ഇങ്ങനെ ഒരു ഗന്ധം. 

അവൾ ചോദിച്ചു " പണ്ട് , ഓർക്കുന്നോ ?"

"എന്ത് ?"

"എനിക്ക് ഷീറ്റ് അടിച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ചത് "

"അടിച്ചുതന്നേനേ , സമ്മതിക്കാഞ്ഞിട്ടല്ലേ ?" ഞാൻ അവളെ നോക്കി 

"എന്നാലിപ്പോ അടിച്ച് താ "

"ഇപ്പൊ വെട്ടൊഴിവല്ലേ ?"

അവളെൻറെ കവിളത്ത് ഉമ്മവെച്ചതോ , അവളുടെ ചുണ്ട് എൻറെ മുഖത്തുരഞ്ഞതോ ?

അവളെ വല്ലാതെ വിയർത്തു 

അവൾ മിണ്ടുന്നില്ല. ഞാൻ ചോദിച്ചു "പോകട്ടെ ?"

അവൾ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു . "പണ്ട് എന്നെ പിടിക്കാൻ നോക്കീട്ടുണ്ട് . പലതവണ."

ശരിയാണ് , പലതവണ അവളെ പിടിക്കാൻ നോക്കീട്ടുണ്ട്. ധൈര്യം ഇല്ലാതെ പോയതുകൊണ്ട് ഒന്നും നടന്നില്ല. 

"ഇപ്പൊ വേറൊരുത്തൻറെ കൂടെ കഴിഞ്ഞതുകൊണ്ട് വേണ്ട ,  അല്ലേ ?"

"എനിക്കിപ്പോഴും നിന്നെ വേണം " അത് എൻറെ ശബ്ദം ആയിരുന്നില്ല. 

"വാ , അകത്ത് പോകാം "

ഇപ്പോൾ അവൾ ആദ്യരാത്രിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടുണ്ടാവാം എന്നെനിക്ക് തോന്നി. ഇനി ഇവൾ എന്നെ കുറിച്ച് വല്ലതും പറയുമോ എന്നൊരു ചിന്ത. അന്യപുരുഷനെക്കുറിച്ച് ഒരു പെണ്ണും ഒന്നും പറയില്ലെന്നൊരു തോന്നൽ. അവളെന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും എനിക്കെന്ത് എന്നൊരു വിചാരം. ഞാൻ അവളോടൊപ്പം അകത്തെ മുറിയിലേക്ക് നടന്നു. 

ഞാൻ വളരെ വളരെ കൊതിച്ച  പെണ്ണ് . അക്കാലത്തൊന്നും തൊടാൻ കഴിഞ്ഞില്ല. 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ