2022 മാർച്ച് 13, ഞായറാഴ്‌ച

വേറെ ആളെ നോക്ക്

 ശുഭ വന്നത് തടിമിടുക്കും കൊണ്ടാണ്. ആകെപ്പാടെ  നല്ല തടി . തടിയെന്ന്  പറഞ്ഞാൽ  പോര. കാണണം. അല്ലെങ്കിൽ മനസിലാവില്ല. കൊഴുത്ത് മുഴുത്ത് . കണ്ട ഷാജി വെള്ളമിറക്കി . കണ്ണ് തള്ളി. ഹൃദയം വല്ലാതെ മിടിച്ചു. വല്ല വിധേനയും കണ്ണടച്ച് സ്വയം നിയന്ത്രിച്ചു. 

ഷാജിയുടെ ഭാര്യ ഭൂപടം പോലെയാണ്. ഷാജി ഭാര്യയെ പറ്റി പറയുന്നത് ഭൂപടം എന്നാണ്. 

നിങ്ങളിൽ ആരും എട്ടാംക്ലാസിൽ പഠിക്കാത്തവർ ഉണ്ടാവില്ല. എട്ടാം ക്ലാസിലാണ് ഭൂപടത്തെ കുറിച്ച് പഠിക്കാനുള്ളത്. ഈ പഠിക്കുന്ന കാര്യമോർമ്മിക്കുമ്പോഴെല്ലാം ഞാൻ പാവപ്പെട്ട സാറന്മാരെ ( സാറിമാരെയും ) ഓർമ്മിക്കും. എല്ലാ വർഷവും ഒരേ പാഠം പഠിപ്പിക്കണം. എസ്കിമോ ലോഗ് ഉത്തർ ധ്രൂവ് മേ ബസ്‌തെ ഹേ ! അത് പത്താംക്ലാസ് ഹിന്ദിയാണ്. പണ്ടൊക്കെ അതായിരുന്നു മാസ്റ്റർ പീസ്. ഇപ്പോൾ ഏതായാലും എസ്കിമോസിനെ പത്താംക്ലാസിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. എട്ടാം ക്ലാസ് എന്ന് പറഞ്ഞാൽ ഭൂപടം എന്നാണ്. 

യു , പറയാമോ , എന്താ ഭൂപടത്തിൻറെ പ്രത്യേകത ? സാറന്മാരും സാറിമാരും അത് ശരിക്ക് പിള്ളേർക്ക് മനസിലാവുന്ന രൂപത്തിൽ പറഞ്ഞുതരില്ല. കുനുകുനു വരകളിട്ടാൽ പർവതങ്ങൾ എന്ന് മനസിലാക്കണം . അതായത് ഭൂപടത്തിൽ കുന്നും മലയും അടിവാരവും തടാകങ്ങളുമില്ല. എല്ലാം വരച്ചുവെച്ചിരിക്കയാണ്. റ്റു ഡയമെൻഷനൽ ആണ് ഭൂപടം. അതുപോലെയാണ് ഷാജിയുടെ ഭാര്യ. സിംപ്ലി റ്റു ഡയമൻഷനൽ. മുലകളുയർന്നുനിൽക്കുന്നു എന്ന് സങ്കൽപ്പിച്ചു കൊള്ളണം. അവിടെ ഒരു അടയാളം ഉണ്ടെന്ന് മാത്രം. 

ജോലിയുണ്ട്, കാശുണ്ട്, സ്വർണ്ണമുണ്ട്, എല്ലാമുണ്ട്. ഷാജിക്ക് വേണ്ടത് ഉയർന്ന വലിയ മുലകളായിരുന്നു. അത് മാത്രം "സപ്പോസ് , ദീസ് ആർ മുലാസ് --" ഷാജി വളരെ മനസ്താപത്തോടെ അവളെ വിവാഹം ചെയ്തു. കാശുണ്ടെങ്കിൽ മുല വേറെ കിട്ടുമല്ലോ . അല്ലാതെന്ത് !

അങ്ങനെ നിരാശനായി നടക്കുന്ന ഷാജിയുടെ മുന്നിലേക്കാണ് ശോഭയെ ദൈവം പറഞ്ഞയച്ചത്. തലയൊരു ബാൾ . അതിന് താഴെ രണ്ട് ബാൾസ് . അതിന് താഴെ സിംഗിൾ ബാൾ ,അതിന് താഴെ ബായ്ക്കിൽ റ്റു ബാൾസ് . ഹമ്മേ ! ഷാജിയുടെ കണ്ണ് തള്ളിപ്പോയി. 

കറുത്തു മുഴുത്ത ശോഭയുടെ ഭർത്താവ് ചെന്നൈയിലാണ്. ഭർത്താവ് കൂടെയില്ല. ഷാജിക്ക് അത്രയുംആശ്വാസമായി . വീഴാൻ ചാൻസുണ്ട്. ശോഭയോടൊന്നുരിയാടാൻ ഷാജി രാവിലെ ഒൻപതിന് വന്ന് കാത്തിരിക്കും. അവൾ ഉരുണ്ടുരുണ്ട് വന്നെത്തുമ്പോൾ ഒമ്പതേമുക്കാൽ ആവും. കാത്തിരിപ്പിൻറെ കൊടുംതീയിൽ ഷാജി വെന്തുരുകി. മൂന്നാം പക്കം അവൾ വന്നെത്തി ഫാൻ ഓൺ ചെയ്ത് അതിന് കീഴെ മൂടുറപ്പിച്ചപ്പോൾ തന്നെ ഷാജി അടുത്തു ചെന്ന് പറഞ്ഞു " രാവിലെ ഇത്തിരി ഇറച്ചി കണ്ടോണ്ടിരിക്കാമല്ലോന്ന് കരുതിയാ വരുന്നത്. ഇങ്ങനെ ഒമ്പതേമുക്കാലിന് വരാതെ കുറച്ച് നേരത്തെ വന്നൂടെ ?"

അവളിത്  പരാതിയാക്കുമോ ? ആരോടെങ്കിലും പറയുമോ ? എന്നൊക്കെ ഒരു പേടി തോന്നി. പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. പക്ഷെ അവളിതാരോടും പറഞ്ഞില്ല. പരാതിയായില്ല. അടുത്ത ദിവസം മുതൽ അവൾ ഒൻപത് മണിക്ക് വന്നുതുടങ്ങി. ഷാജിക്ക് ധൈര്യമായി. തട്ടലും മുട്ടലും , പിന്നെ തൊടുകയും , പിടിക്കുകയും , പിന്നെ ചുംബനവുമായി ----

അവിടെ നിൽക്കില്ലല്ലോ. ബാക്കി ഓഫിസിൽ നടപ്പില്ല. വേറെ സൗകര്യം ഒപ്പിക്കണം. സ്വന്തം വീടുള്ളപ്പോൾ എന്തിന് ലോഡ്‌ജിലൊക്കെ കാശു മുടക്കി മുറിയെടുക്കണം ? രാവിലെ ഷാജിയിറങ്ങും മുന്നേ മിസ്സിസ് അവളുടെ ഓഫീസിലേക്ക് പോയിട്ടുണ്ടാവും . വൈകിട്ട്  ഷാജിയെത്തിയ ശേഷമേ മിസിസ് എത്തുള്ളു. പിന്നെന്ത് ഭയക്കാൻ. പീയൂൺ വിജയൻ ( ഇപ്പോൾ എല്ലാ പ്യൂൺ മാരും ശിപായിമാരായിരിക്കുന്നു. വിജയൻ എല്ലാവരുടെയും മുന്നിൽ ഒരു അപേക്ഷ വെച്ചു , വിജയനെ ശിപായി എന്ന് വിളിക്കരുത്. പ്യൂൺ എന്ന് വിളിക്കണം. ലാർജ് വാങ്ങി കൊടുത്തപ്പോൾ അതിൽ തീരുമാനമായി. അങ്ങനെ വിജയനിപ്പോഴും പ്യൂൺ ആയിതുടരുന്നു ) സഹായിക്കാമെന്ന് ഏറ്റു. രാവിലെ ശുഭ എത്തുമ്പോൾ വിജയൻ കാത്ത് നിൽക്കുന്നു. വിജയനോടൊപ്പം ഭാര്യയും ഭർത്താവുമായി ശുഭ ഷാജിയുടെ ബന്ധുവെന്നതു പോലെ ഷാജിയുടെ വീട്ടിലേക്ക് ചെല്ലുന്നു. തീം മൂന്ന് പേർക്കും ഇഷ്ടമായി . 

അടുത്ത ദിവസം രാവിലെ ഷാജിയുടെ ഭാര്യ ഓഫീസിലേക്ക് പോകുന്നു. ഷാജി പത്രവും വായിച്ച് ഇരിക്കുന്നു. പത്ത് മണിയോടെ ബന്ധുവും ഭാര്യയുമെത്തുന്നു. ഷാജിയും ബന്ധുവും അടുക്കളയിൽ  (കിടപ്പുമുറിയിലെ കിടക്കയിൽ ) ബന്ധുവിൻറെ ഭർത്താവ് പത്രം വായിച്ച് സിറ്റൗട്ടിൽ ഇരിപ്പുണ്ട്. ഉച്ച കഴിഞ്ഞ് ഊണും കഴിച്ച് വിശ്രമവും കഴിഞ്ഞ് മൂന്നരയോടെ ബന്ധുവും ഭർത്താവും പോകുന്നു.

പിന്നെയും പിന്നെയും ബന്ധുവും ഭർത്താവും ഷാജിയെ സന്ദർശിച്ചു. അങ്ങനെ സന്ദർശനങ്ങൾ നടക്കവേ ---

ശുഭ ഷാജിയെ മൊബൈലിൽവിളിക്കുന്നു. ബേക്കറിയിൽ രാവിലെ ഒൻപതരയ്ക്ക് എത്തണം. ശുഭയുടെ ഭർത്താവ് ചെന്നൈയിൽ നിന്ന് വന്നിരിക്കുന്നു. ശുഭയോടൊപ്പം ഭർത്താവും ഉണ്ടാവും. ശുഭയോടൊപ്പം ഭർത്താവ് കാണാൻ വരുന്നെന്നും അശോകാ ബേക്കറിയിലേക്ക് ചെല്ലണമെന്നും ശുഭ പറഞ്ഞപ്പോൾ ഷാജി ഞെട്ടി. അയാൾ വല്ലതും അറിഞ്ഞിട്ട് കയ്യേറ്റം ചെയ്യാനാണോ വരുന്നത് ? കാണാൻ ആണെങ്കിൽ ഓഫീസിൽ വന്നു കാണാം .ബേക്കറിയിൽ വെച്ച് കാണുന്നത് എന്തിനാണ് ?

ഭയന്നും പേടിച്ചും വിജയനുമായി ആലോചിച്ചും രണ്ടുപേരുംകൂടി പോകാൻ തീരുമാനിച്ചു. അയാൾ ഒരാളല്ലേ ഉള്ളൂ. തങ്ങൾ രണ്ടുപേരുണ്ടല്ലോ.

അങ്ങനെ ഭയന്നുവിറച്ച് രണ്ടുപേരുംകൂടി ബേക്കറിയിൽ ചെന്നപ്പോൾ ശുഭയും ഭർത്താവും അവിടെ കാത്തിരിക്കുന്നുണ്ട്. പരിചയപ്പെടൽ കഴിഞ്ഞപ്പോൾ കാര്യത്തിലേക്ക് കടന്നു. ശുഭയുടെ ഭർത്താവിന് പതിനായിരം രൂപ വേണം. 

ശുഭയുടെ ഭർത്താവ് തരികിടയും വാങ്ങിയാൽ കൊടുക്കാത്തവനെന്നും കുപ്രസിദ്ധൻ. നോക്കട്ടെ, വിവരം ശുഭയോട് പറയാമെന്ന് പറഞ്ഞ് ഷാജിയും വിജയനും അവിടെന്നിറങ്ങി. 

കുറച്ച് കഴിഞ്ഞ് ശുഭയുടെ ഭർത്താവ് പോയിക്കഴിഞ്ഞ് ഷാജി ശുഭയെ മൊബൈലിൽ വിളിച്ചു " കാശ് വേണമെങ്കിൽ ആദ്യമേ പറയണമായിരുന്നു.. എങ്കിൽ ഞാനിതിനൊന്നും കൂടത്തില്ലായിരുന്നു. എൻറെ കയ്യിൽ ഇതിന് തരാൻ കാശൊന്നുമില്ല. വേറെ ആളെ നോക്ക് "

 

 


 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ