2022 ഫെബ്രുവരി 15, ചൊവ്വാഴ്ച

വിജയകുമാരൻ നായരുടെ വിനോദങ്ങൾ

എന്താണ് ഞാനെഴുതേണ്ടത് ? എന്താണ് ഞാനെഴുതി കൂടാത്തത് ? 

എന്ന് ഞാനിപ്പോൾ ആലോചിക്കുന്നില്ല. 

കഥകളി കഴിഞ്ഞു. കാണികൾ പിരിഞ്ഞു.

 ഇനി കണ്ട കളിയുടെ ചില ഓർമ്മകൾ ബാക്കി.

ഓർമ്മകളുടെ തുരുത്തിലേക്ക് ഒരു മടക്ക യാത്ര.

പറയാം ഞാനെല്ലാം.

ആദ്യം എൻറെ ഏറ്റവും അടുത്ത സുഹൃത്ത് എനിക്കിട്ടു വെച്ച സൂപ്പർ പാരയെ കുറിച്ച് .

ഞാൻ ചോദിച്ചു :"എന്തിനാടാ നീ എനിക്കിട്ട് പണിതത് ?"

അവൻ പറഞ്ഞു :" ഐ ലവ് യു സൊ മച് ച് . എടാ , എനിക്ക് മറ്റൊരു പേരോമ്മിക്കാൻ കഴിഞ്ഞില്ല. മറ്റൊരു പേരെഴുതാൻ കഴിഞ്ഞില്ല."

എനിക്കറിയില്ല. സ്നേഹം കൊണ്ടൊരാൾക്ക് പാര വെയ്ക്കാൻ തോന്നുമോ ?

സംഗതി ഇതാണ്. ഞാൻ രാവിലെ പതിവ് പോലെ ക്ലാസിൽ ചെല്ലുന്നു. അപ്പോൾ വത്സാ എബ്രഹാം ഇരുന്നു കരയുന്നു. കയ്യിൽ ഒരു കത്ത് ഉണ്ട്. വത്സാ എബ്രഹാം അവിടത്തെ ലൈബ്രെറിയൻറെ മകളാണ്.കത്ത് പോസ്റ്റിൽ വന്നതാണ്. എന്താണ് കാര്യമെന്ന് പലരും ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല. ഞാനും ആയാളും സെയിം ക്ലാസിൽ എന്നതൊഴിച്ച് , കൂടുതൽ അടുപ്പമൊന്നുമില്ല.  വത്സ ഒരു പെൺകുട്ടിയോടൊപ്പം അവളുടെ മദറിൻറെ അടുത്തേക്ക് പോയി. തിരികെ ക്ലാസിൽ വന്നിരുന്ന് കണ്ണീരൊലിപ്പിക്കുന്ന പണി തുടർന്നു. ഞാൻ ശ്രദ്ധിച്ചില്ല. അങ്ങനെയിരിക്കെ, ചില പെൺകുട്ടികൾ ന്യൂസ് ഫ്‌ളാഷ് ചെയ്തു. ഒരു ലവ് ലെറ്റർ. 

നമ്മളിതൊന്നും ശ്രദ്ധിച്ചില്ല. നമ്മൾക്കു ആവശ്യത്തിലധികം തലവേദന ഉണ്ടാക്കേണ്ട കാര്യമെന്താണ് ? അവൾക്ക് ലവ് ലെറ്റർ കിട്ടിയെങ്കിൽ ഇഷ്ടമുണ്ടെങ്കിൽ പ്രേമികണം. അല്ലെങ്കിൽ വിട്ടേക്കണം. കൊന്നു പോയി അവളുടെ മദറിൻറെ കയ്യിൽ കൊടുത്തേക്കണം.അവളുടെ മദർ പ്രേമിച്ചോട്ടെ. നമ്മൾക്ക് വിരോധമൊന്നുമില്ല. മദറാണ് ലൈബ്രെറിയൻ. 

ക്ലാസ് ടീച്ചർ സുന്ദരൻ സുമുഖൻ വന്നു. കറുത്ത പാൻറ്സിൽ വെളുത്ത ഷർട്ട് ഇൻസേർട്ട് ചെയ്ത് , കറുത്ത മോന്ത വെളുത്ത പൗഡറിട്ട് വെളുപ്പിച്ച് , പെൺകുട്ടികളുടെ ഡെസികിൽ ഒട്ടിനിന്ന് അറ്റൻഡൻസ് എടുത്തു. എന്നിട്ട് പുസ്തകമെടുത്ത്  തുറന്നു. വത്സ ഡെസ്കിൽ കമഴ്ന്ന് കിടപ്പുണ്ട്. എല്ലാവരും പുസ്തകമെടുത്ത് തുറന്നു പിടിച്ചു. ഞാനും പുസ്തകമെടുത്ത് തുറന്നു പിടിച്ചു. പെട്ടെന്ന് അയാൾ എന്നോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു. ഞാൻ എഴുന്നേറ്റ് നിന്നു. എല്ലാ കുട്ടികളും എന്നെ തുറിച്ച് നോക്കിയിരുപ്പായി. പുസ്തകമെടുത്ത് അയാളുടെ അടുത്ത് ചെല്ലാൻ കൽപനയായി. ഞാൻ പുസ്തകമെടുത്ത് അയാളുടെ മുന്നിൽ ചെന്ന് നിന്നു . അയാൾ എൻറെ നോട്ട് ബുക്കുകൾ പരിശോധിക്കാൻ തുടങ്ങി. കെമിസ്ട്രിയുടെ നോട്ട്സ് കംപ്ലീറ്റ് അല്ല. പക്ഷെ അയാൾ അതൊന്നും കാണ്ടുപിടിച്ചില്ല. കുറെ നേരത്തെ പരിശോധനയ്ക്ക് ശേഷം ക്ലാസിൽ നിന്ന് പുറത്ത്‌പോകാൻ ആജ്ഞാപിച്ചു. ഞാൻ അങ്ങനെ ക്ലാസിന് പുറത്ത് ആയി. കാരണമൊന്നും പറഞ്ഞില്ല. ഞാൻ ചോദിച്ചുമില്ല. 

ഞാൻ നേരെ ലൈബ്രറിയിൽ പോയിരുന്ന് മാസികകൾ എടുത്ത് വായിക്കാൻ തുടങ്ങി. കുറച്ചു നേരമായപ്പോൾ ആരാണ് ,ക്ളാസില്ലേ എന്നൊക്കെ ലൈബ്രേറിയൻ അന്വേഷിച്ചു. പേര് കേട്ടപ്പോൾ അവർ എൻറെ നോട്ട് ബുക്കുകൾ എടുത്ത് നോക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ക്ലാസ് ടീച്ചർ ഒരു കുട്ടിയെ പറഞ്ഞു വിട്ടു. എന്നോട് ക്ലാസിൽ കയറിക്കൊള്ളാൻ പറഞ്ഞു. 

മാസങ്ങൾ കഴിഞ്ഞു. പരീക്ഷാക്കാലമായി. വിജയകുമാറാണ് നായർ എന്നോടൊരു രഹസ്യം പറഞ്ഞു. "എടാ വത്സാ എബ്രഹാമിന് ലവ് ലെറ്റർ എഴുതിയത് ഞാനാ. നിൻറെ പേരുവെച്ച്."

"എന്തിനാടാ നീ എൻറെ പേര്  വെച്ചത്.?നിനക്ക് നിൻറെ പേര് വെച്ചുകൂടായിരുന്നോ ?"

"നിൻറെ പേരെഴുതാൻ തോന്നിയത് എൻറെ ഭാഗ്യം. എൻറെ പേരുവെച്ചിരുന്നെങ്കിൽ എന്നെ ക്ലാസിൽ നിന്ന് പുറത്താക്കിയേനെ " അവൻ പറഞ്ഞു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ