ഗാന്ധി ഗാന്ധി ഗാന്ധി
പാവം ഗാന്ധി
അദ്ദേഹം വെറുമൊരു ശരാശരി ഇൻഡ്യാക്കാരൻ മാത്രമായിരുന്നു
ഇന്ത്യ അദ്ദേഹത്തെ മഹാത്മാവെന്നു വിളിച്ചു. രവീന്ദ്ര നാഥ് ടാഗോർ ആണ് ആ ഭാരം ഗാന്ധിയുടെ തലയിലേറ്റിയത്.
1935 ലെ ഇന്ത്യാ നിയമപ്രകാരം രൂപീകരിക്കപ്പെടുന്ന പ്രവിശ്യാ സർക്കാരുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു.പ്രവിശ്യാ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചുവന്നു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽപ്പോലും ജയിക്കാൻ കഴിഞ്ഞില്ല. 1937ൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രവിശ്യാസർക്കാരുകൾ രൂപീകരിക്കപ്പെട്ടു.പ്രവിശ്യാ സർക്കാരുകൾ മാത്രമേ രൂപീകരിക്കപ്പെട്ടുള്ളൂ. ദേശീയ സർക്കാർ ഒരിക്കലും രൂപീകരിക്കപ്പെട്ടില്ല. ദേശീയ സർക്കാരിന് പോലും യഥാർത്ഥത്തിൽ യാതൊരധികാരവും വിഭാവന ചെയ്യപ്പെട്ടിരുന്നില്ല. ഏതുകാര്യത്തിലും വൈസ്രോയിക്ക് തീരുമാനം എടുക്കാമായിരുന്നു. ദേശീയ സർക്കാർ രൂപീകരിക്കപ്പെട്ടിരുന്നെങ്കിൽ തന്നെ അതിനു പരിമിത അധികാരമേ ലഭിക്കുമായിരുന്നുള്ളൂ. വൈസ്രോയി എടുക്കുന്ന തീരുമാനങ്ങൾക്കായിരുന്നു പ്രാമുഖ്യം. എന്നിട്ടും കോൺഗ്രസ് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു. കോൺഗ്രസുമായി ആലോചിക്കാതെ വൈസ്രോയി രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയുടെ പങ്കാളിത്തം പ്രഖ്യാപിച്ചതോടെ1939 ൽ കോൺഗ്രസ് പ്രവിശ്യാ സർക്കാരുകൾ രാജി വെച്ചു . കോൺഗ്രസ് ഭരണത്തിൽ മുസ്ലീമുകൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ ക്ഷുഭിതരായിരുന്ന മുസ്‌ലിം ലീഗ് ദേശമൊട്ടുക്കും ആഹ്ലാദ പ്രകടനം നടത്തിയാണ് കോൺഗ്രസ് സർക്കാരുകളുടെ രാജി ആഘോഷിച്ചത് .
കോൺഗ്രസ് പ്രസിഡണ്ടായി രണ്ടാം വട്ടം സുഭാഷ് ചന്ദ്ര ബോസിനെ അംഗീകരിക്കാൻ ഗാന്ധി വിസമ്മതിച്ചു. ഗാന്ധിയും കൂട്ടരും സീതാരാമയ്യയെ സ്ഥാനാർഥിയാക്കിയെങ്കിലും സുഭാഷ് ചന്ദ്ര ബോസ് വിജയിയായി. തുടർന്ന് ഗാന്ധിയും കൂട്ടരും ബോസിനെ പ്രസിഡണ്ട് സ്ഥാനം ഒഴിയാൻ നിർബന്ധിതനാക്കി . ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിക്കാൻ സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോൾ , ശത്രു വിഷമസന്ധിയിലായിരിക്കുമ്പോൾ എതിർക്കുന്നത് തൻറെ ധാർമ്മികതയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. എന്നാണ് . യുദ്ധത്തിൽ ഇന്ത്യയുടെ പങ്കാളിത്തം പ്രഖ്യാപിച്ചതിനെ എതിർത്ത് പ്രവിശ്യാ കൗൺസിലുകൾ രാജിവച്ചതിന് വിപരീതമായി ബ്രിട്ടൻ യുദ്ധത്തിലായിരിക്കുമ്പോൾ ബ്രിട്ടനെതിരായി ഒന്നും ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധി ബോസിനെ കോൺഗ്രസ് അംഗത്വം ഉപേക്ഷിക്കാൻ നിർബന്ധിതനാക്കി .ബോസ് കോൺഗ്രസ് അംഗത്വം ഉപേക്ഷിക്കുകയും ബ്രിട്ടീഷുകാരെ എതിർക്കാൻ ഇന്ത്യ വിടുകയും ചെയ്തു.
ബോസ് ജർമ്മനിയിലെത്തുകയും അവിടെ ഇന്ത്യൻ യുദ്ധത്തടവുകാരെ ചേർത്ത് ഇന്ത്യൻ സൈന്യം രുപീകരിക്കുകയും ചെയ്തപ്പോൾ , ഇന്ത്യയുടെ മനസ്സിൽ ബോസ് പ്രതിഷ്ഠിതനാകുന്നത് കണ്ടപ്പോൾ രണ്ടേ രണ്ടു വാക്കുകൾ കൊണ്ട് ബോസിൻറെ മനം കൂടി അപഹരിക്കാൻ ഗാന്ധിക്ക് ആയി ! 1942 ആഗസ്റ്റിൽ തൻറെ നിലപാട് തിരുത്തിക്കൊണ്ട് ഗാന്ധി ക്വിറ്റ് ഇൻഡ്യാ പ്രസ്ഥാനം ( ഭാരത് ചോഡോ ആന്തോളൻ ) ആരംഭിച്ചു. ബ്രിട്ടീഷുകാർ ഉടൻ ഇന്ത്യ വിടുക എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ശത്രു വിഷമസന്ധിയിലായിരിക്കുമ്പോൾ എതിർക്കുന്നത് തൻറെ ധാർമ്മികതയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. എന്ന പ്രസ്താവം ഗാന്ധി സൗകര്യപൂർവ്വം മറന്നു!
രാജ്യമാസകലം ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് നീങ്ങി. ഈ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസിൻറെ നേതൃത്വമോ നിയന്ത്രണമോ ഉണ്ടായില്ല. പ്രക്ഷോഭം ആരംഭിച്ചയുടൻ അവരെയെല്ലാം ബ്രിട്ടീഷുകാർ ജയിലിലടച്ചു കഴിഞ്ഞിരുന്നു. മുൻ സമരങ്ങളിൽ നിന്ന് വ്യത്യസ്തമായി "പ്രവർത്തിക്കൂ, അല്ലെങ്കിൽ മരിക്കൂ" എന്നതായിരുന്നു ഗാന്ധി ജനങ്ങൾക്ക് നൽകിയ സന്ദേശം . സുഭാഷ് ചന്ദ്ര ബോസ് ഉയർത്തിയ ഈ മുദ്രാവാക്യം , ഗാന്ധിസത്തിൻറെ സത്തയ്‌ക്കെതിരാണ് . ഗാന്ധിസം വാസ്തവത്തിൽ ഒരു ഇസം അല്ല. പരസ്പരവിരുദ്ധങ്ങളായ അനേകം ഘടകങ്ങൾ നിങ്ങൾക്ക് അതിൽ കാണാനാകും. ഗാന്ധിസത്തിൻറെയും ഗാന്ധിമാർഗത്തിൻറെയും തണലില്ലാതെ നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തെ ബ്രിട്ടീഷുകാർ തോക്കുകൊണ്ടും ലാത്തികൊണ്ടും അടിച്ചമർത്തി. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇൻഡ്യാക്കാരെ മനുഷ്യരായി കണക്കാക്കിയിരുന്നില്ല. ഇൻഡ്യാക്കാർ മനുഷ്യർ അല്ലെന്നായിരുന്നു അന്നത്തെ ബ്രിട്ടീഷ് പ്രശനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ വിചാരിച്ചിരുന്നത്. രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണുകളിൽ ആവശ്യത്തിലധികം കെട്ടിക്കിടക്കെ ഭക്ഷ്യ ക്ഷാമത്തിൽ മരിച്ച മനുഷ്യരുടെ മൃതശരീരങ്ങൾ ഭക്ഷിക്കാൻ ജനങ്ങൾ നിർബന്ധിതരായി ! അനേകലക്ഷം മനുഷ്യരാണ് ഭക്ഷ്യക്ഷാമത്തിൽ മരിച്ചത്.
ഇന്ത്യ ജർമ്മനിയിൽ നിന്ന് വളരെയകലെ ആയതിനാൽ , ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിച്ചേരാൻ ബോസിൻറെ സൈന്യത്തിന് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. ആകയാൽ ജാപ്പനീസ് സഹായത്തോടെ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലെത്തുകയും അവിടെ നിന്ന് ഇന്ത്യ മോചനത്തിനായുള്ള യുദ്ധം ആരംഭിക്കുന്നതിനായി ജപ്പാനിലേക്ക് പോകാൻ ഹിറ്റ്ലർ ബോസിനോട് നിർദേശിക്കുകയും അതിനായി ഒരു മുങ്ങിക്കപ്പലിൽ ബോസ് ജപ്പാനിലേക്ക് പുറപ്പെടുകയും ചെയ്തു. ( ഇൻഡ്യാക്കാർ ബ്രിട്ടീഷ് ഭരണത്തിൽ തുടരുന്നതാണ് നല്ലതെന്നായിരുന്നു ഹിറ്റ്ലർ ബോസിനോട് പറഞ്ഞത് !) ജപ്പാനിൽ ഇന്ത്യൻ യുദ്ധത്തടവുകാരെ ചേർത്ത് രാഷ് ബിഹാരി ബോസ് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. ബോസ് അതിൻറെ നേതൃത്വം ഏറ്റെടുത്തു. ഏഷ്യയുടെ മോചനം , ഏഷ്യ ഏഷ്യക്കാർക്ക് എന്നെല്ലാം മുദ്രാവാക്യമുയർത്തിയെങ്കിലും അധിനിവേശ പ്രദേശങ്ങളിലെ ജനതയോട് ജപ്പാൻകാരുടെ പെരുമാറ്റം ജപ്പാൻകാരുടെ ഉദ്ദേശങ്ങളെക്കുറിച്ച് രാഷ്‌ബിഹാറി ബോസിനും സുഭാഷ് ചന്ദ്രബോസിനും സംശയങ്ങൾ ഉളവാക്കി. പിന്തിരിയാൻ അവസരമോ സന്ദർഭമോ ഉണ്ടായിരുന്നില്ല. 1945 ൽ മണിപ്പൂരിലെ ഇൻഫാൽ പിടിച്ചെടുത്ത് ഐ എൻ എ കരുത്ത് കാട്ടി. കലാപകലുഷിതമായിരുന്ന ഇന്ത്യയിൽ ആവേശമുണർത്തിയ സംഭവമായിരുന്നു ഇത്. ഷാനവാസിൻറെ നേതൃത്വത്തിൽ ഇൻഫാലിൽ സുഭാഷ് ചന്ദ്ര ബോസിൻറെ ഐ എൻ എ യുമായി സന്ധിക്കുന്നതിന് ആഗ്രഹിച്ച ഒരു വലിയ ഇന്ത്യൻ സംഘത്തെ ജാപ്പനീസ് സേന തടഞ്ഞു.
ജാപ്പനീസ് സേന പിന്മാറ്റം തുടങ്ങി. അതോടെ ഐ എൻ എ യ്ക്ക് ആയുധങ്ങളും മരുന്നുകളും ഭക്ഷണവസ്തുക്കളും ലഭിക്കാതെയായി. ഐ എൻ എ യോട് പിന്മാറാൻ ജാപ്പനീസ് സേന ആവശ്യപ്പെട്ടു.
ജാപ്പനീസ് സേന പിന്മാറ്റം തുടങ്ങിയപ്പോൾ , ജാപ്പനീസ് സേനയുടെ പിൻബലത്തിൽ ബർമ്മയിൽ താൽക്കാലിക സർക്കാർ രൂപീകരിച്ച ബർമീസ് ദേശീയ നേതാവ് ആങ് സാൻ ബർമ്മയുടെ മുൻ അധീശ ശക്തിയായിരുന്ന , ജാപ്പനീസ് സൈന്യം പിന്മാറുമ്പോൾ തിരികെയെത്തുന്ന ബ്രിട്ടീഷ് അധികാരികളുയമായി തൻറെ സർക്കാർ തുടരുന്നതിനെപ്പറ്റി ചർച്ചകൾ ആരംഭിച്ചു. ഒരു ജപ്പാൻകാരൻ ആങ് സാനിനെ കുത്തിവീഴ്ത്തി. ആങ് സാൻ മരിക്കുകയും ചെയ്തു.
സുഭാഷ് ചന്ദ്ര ബോസ് റഷ്യയിലേക്കോ , ചൈനയിലേക്കോ പോകുന്നതിനും ഇന്ത്യയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനും ആഗ്രഹിച്ചു. ബോസിനെ ഒരു സൈനിക വിമാനത്തിൽ ജപ്പാൻകാർ കൊണ്ടുപോയി. സൈനികവിമാനം തകർന്നു ബോസ് മരിച്ചു എന്ന വാർത്തയാണ് പിന്നീട് ലഭിക്കുന്നത്. എന്നാൽ തകർന്ന വിമാനത്തിൻറെയോ ഒപ്പമുണ്ടായിരുന്നവരുടെയോ വിവരങ്ങളൊന്നും ലഭ്യമല്ല. തനിക്ക് മനസിലാകാത്ത ഏതോ ഏഷ്യൻ ഭാഷയിൽ നിലവിളിക്കുന്ന ഒരു മനുഷ്യനെ കൊണ്ടുവന്നു എന്നും ഡീസലിൽ കുളിച്ച് ആകെ കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു ആ മനുഷ്യൻ എന്നും ഒരു ജാപ്പനീസ് ഡോക്ടർ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. യുദ്ധകാലത്തെ ജപ്പാൻകാരുടെ രീതികൾ നോക്കുമ്പോൾ അവരോടൊപ്പം ഏകനായി യാത്ര ചെയ്ത ബോസിനെ ഡീസൽ ഒഴിച്ച് കത്തിച്ചതായിരിക്കാൻ സാധ്യതയുണ്ട്
രണ്ടാം ലോക യുദ്ധത്തിൻറെ ആരും പ്രതീക്ഷിക്കാതിരുന്ന ഫലം സാമ്രാജ്യത്ത ശക്തിയെന്ന നിലയിൽ ബ്രിട്ടൻറെ തകർച്ചയാണ്.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് അന്ത്യം കുറിച്ചത് രണ്ടാം ലോകയുദ്ധമായിരുന്നു യു എസും ബ്രിട്ടണുമായി ഉണ്ടാക്കിയ അത് ലാന്റിക്ക് ഉടമ്പടിയനുസരിച്ച് ബ്രിട്ടൻ അതിൻറെ കോളനികളിൽ നിന്ന് പിന്മാറേണ്ടിയിരുന്നു. യുദ്ധാവസാനത്തോടെ ഇന്ത്യയിലെ സ്ഥിതി വഷളായിക്കഴിഞ്ഞിരുന്നു. രാജ്യമൊട്ടുക്കും കലാപങ്ങൾ നടന്നു. ഇന്ത്യൻ നാവികർ തന്നെ കലാപമുയർത്തി. യുദ്ധാവസാനത്തോടെ ഇന്ത്യയിലേക്ക് തിരികെയെത്തുന്ന ഇന്ത്യൻ നാഷണൽ ആർമി . മരിച്ചുവോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത സുഭാഷ് . ഇന്ത്യൻ സേനകൾ തങ്ങളുടെ ഉത്തരവുകൾ അനുസരിക്കുമോ എന്ന സംശയം , ഏഷ്യയിലും യൂറോപ്പിലും വർദ്ധിച്ചുവന്ന കമ്യൂണിസ്റ്റ് സാന്നിധ്യവും ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ വളർച്ചയും , ഇവയെല്ലാം ഇന്ത്യ വിടുക എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷുകാരെ നയിച്ചു അത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള മുന്നറിവോ , അവസരമോ കോൺഗ്രസിന് ലഭിച്ചതുമില്ല.
ഇന്ത്യ വിടാനുള്ള തീരുമാനം ബ്രിട്ടൻ എടുത്ത ശേഷവും ബ്രിട്ടീഷ് ഡൊമിനിയൻ എന്ന നിലയിലാണ് കോൺഗ്രസ് സ്വാതന്ത്ര്യത്തെ കണ്ടത്. ബ്രിട്ടീഷ് രാജ്ഞിയുടെ അധീശത്വത്തിന് കീഴിൽ സ്വയം ഭരണം , അതായിരുന്നു കോൺഗ്രസിൻറെ ലക്ഷ്യം . ബ്രിട്ടൻ ഇന്ത്യ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷവും ഇന്ത്യ ബ്രിട്ടീഷ് കോമൺവെൽത്തിൽ തുടരുമെന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ലണ്ടനിൽ പ്രഖ്യാപിക്കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഗവർണർ ജനറൽ ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു തന്നെയായിരുന്നു. പാക്കിസ്ഥാനിൽ സ്വതന്ത്ര പാക്കിസ്ഥാൻറെ നേതാക്കൾ തന്നെ അധികാരം കയ്യാളി . പാക്കിസ്ഥാൻ കാശ്മീർ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ബ്രിട്ടീഷ് നിലപാടുകൾ കാശ്മീരിനെ ഇന്നും പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമാക്കി മാറ്റി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിൻറെ തെറ്റായ തീരുമാനങ്ങളുടെ വിലയാണ് കാശ്മീർ
ഇന്ത്യ വിടാനുള്ള ബ്രിട്ടൻറെ തീരുമാനം ഗാന്ധിയെ ഉപേക്ഷിത കഥാപാത്രമാക്കി അതേവരെ ഇന്ത്യൻ ജനതയെ തൻറെ ഭ്രാന്തൻ തീരുമാനങ്ങളുടെ ഇരയാക്കിയ ആ മനുഷ്യനെ , ഗാന്ധിയെ കോൺഗ്രസും ബ്രിട്ടീഷുകാരും മറന്നു, അഥവാ , ഒരു കോമാളിയെ പോലെ കാണാൻ തുടങ്ങി. ബ്രിട്ടീഷ് അധികാരം നിലനിർത്താൻ തൻറെ എല്ലാ കൗശലങ്ങളും പ്രയോഗിച്ച ഗാന്ധി എല്ലാവരാലും അവഗണിക്കപ്പെട്ടു. അധികാരം പങ്കിടുന്നത് സംബന്ധിച്ച ചർച്ചകളിലോ , ഇന്ത്യയുടെ ഭാവി സംബന്ധിച്ച ചർച്ചകളിലോ ഗാന്ധിക്ക് ഒരു ഒരു പങ്കും നൽകിയില്ല. ആ മനുഷ്യൻറെ അവസാന നേട്ടം സവർണ്ണ താൽപ്പര്യത്തിനുവേണ്ടി നടത്തിയ നിരാഹാരവും , അതിലൂടെ നേടിയ പൂനാകരാറുമായിരുന്നു . അതിൻറെ വില നൽകേണ്ടിവന്നതാകട്ടെ , അംബേദ്കറിനും .
1948 ജനുവരി 30 നു നടന്ന പ്രാർത്ഥനാ യോഗത്തിൽ ആ ജീവിതത്തിന് അന്ത്യമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ